ദേവീന്ദര്‍ സിംഗിന്റെ കേസ് എന്‍.ഐ.എയ്ക്ക് കൈമാറിയത് സത്യം പുറത്തു വരാതിരിക്കാനെന്ന് രാഹുൽ ഗാന്ധി

18 January, 2020

+ -
image

ന്യൂഡൽഹി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം കശ്മീർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദര്‍ സിംഗ് പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി കോൺഗ്രസ് എംപി പി രാഹുൽ ഗാന്ധി രംഗത്തെത്തി. വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച രാഹുൽ, ദേവീന്ദര്‍ സിംഗിന്റെ കേസ് എന്‍.ഐ.എയ്ക്ക് കൈമാറിയത് സത്യം പുറത്തു വരാതിരിക്കാനാണെന്നും ട്വിറ്ററിലൂടെ ആരോപിച്ചു. ' തീവ്രവാദിയായ ഡി.എസ്.പി ദേവീന്ദറിനെ നിശ്ശബ്ദനാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം കേസ് എന്‍.ഐ.എയ്ക്ക് കൈമാറുകയാണ്. എന്‍.ഐ.എയെ ഭരിക്കുന്നത് മറ്റൊരു മോദിയാണ്- ഗുജറാത്ത് കലാപം, ഹിരണ്‍ പാണ്ഡ്യ വധക്കേസ് എന്നിവയുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച വൈ.സി മോദിയാണ് എന്‍.ഐ.എയുടെ മേധാവി. വിഷയത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. തന്നെ കുടുക്കിയത് ദേവീന്ദർ സിങ്ങാണെന്ന് പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെടുന്നതിനുമുമ്പ് അഫ്സൽ ഗുരു ഒരു വെളിപ്പെടുത്തിയിരുന്നു.

RELATED NEWS