ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-(4) സുവർണ കാലഘട്ടത്തിന്റെ മലിക് ഷാ

അറബിക്കടലിൽ നിന്ന് വരുന്ന ഓരോ കാറ്റിനും പറയാൻ ഓരോ കഥകൾ ഉണ്ടെന്ന പോലെ, ലോകം ചുറ്റുന്ന ഓരോ ദർവീശിനും ധാരാളം കഥകൾ ചെല്ലാനുണ്ട്. അവരുടെ ഹൃദയത്തിലേക്ക് തുടിക്കുന്ന തലപ്പാവിനും ഖമീസിനും ഓരോ വിലാപങ്ങൾ ഓർമിക്കാനുണ്ട്. ഒരു ദർവീഷ് ഓഗുസ് ഖാന്റെ പിൻഗാമികളുടെ ചരിത്രം പറയുകയാണ്. ഓഗുസ് ഖാന്റെ രക്തത്തിന്റെ പിന്മുറക്കാരെ കുറിച്ച്. ഓഗുസ് ഖാൻ തന്റെ ശത്രുക്കൾക്ക് ഒരിക്കൽ എഴുതി: "ഞാൻ നിങ്ങളുടെ നാട്ടിലേക്ക് വരും, നിങ്ങളൊക്കെ കരുതി ഇരിക്കുക, പിന്നീട് 'ഓഗുസ് ഖാൻ ഉറങ്ങി കിടക്കുന്നവരെ കീഴടക്കി' എന്ന് പറയാതിരിക്കാനാണ് ഇത് നിങ്ങളോട് ഇപ്പോൾ തന്നെ പറയുന്നത്. അത്തരത്തിൽ ഒരു പ്രവൃത്തി ഞങ്ങളുടെ സംസ്കാരത്തോട് യോജിച്ചതല്ല. സൈന്യത്തെ ഒരുമിച്ചു കൂട്ടി തന്ത്രങ്ങൾ മെനഞ്ഞ് തയ്യാറാകൂ.... ഞങ്ങൾ ഇതാ വരുന്നു."

ഇസ്ഫഹാൻ നഗരം എന്നെ പടിഞ്ഞാറിലേക്ക് തൊഴിക്കുന്നതിന് മുമ്പ് ഒരാളുടെ കഥ കൂടി പറയാൻ എന്നെ പ്രേരിപ്പിച്ചു. നിസാമുൽ മുൽക്കിനെ "അതാ ബൈ", "ബാബ"(പിതാവ്) എന്ന് വിളിച്ച ഒരാളുടെ കഥ. സൽജൂഖികളുടെ സുവർണ കാലഘട്ടം നെയ്തെടുത്ത ഒരു വ്യക്തിയുടെ കഥ. പടിഞ്ഞാറിൽ ബൈസാന്റ്യനേയും കിഴക്കിൽ മുസ്‌ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കിയവരേയും തകർത്താടിയ ഒരു മഹാന്റെ കഥ.......

പതിനെട്ടാം വയസ്സിൽ അമ്മാവന്മാരെയും സഹോദരന്മാരെയും വകവെക്കാതെ ഇസ്ഫഹാൻ നഗരത്തിന്റെ കൗമാരക്കാരനെ നിസാമുൽ മുൽക്ക് അധികാര കസേരയിൽ ഇരുത്തുമ്പോൾ, ആരും വിചാരിച്ചിരുന്നില്ല അവന് ഒരു യുഗത്തെ പരിവർത്തനം ചെയ്യാൻ കഴിയുമെന്ന്. ആദ്യം തന്നെ അവൻ വരവറിയിച്ചത് നാട്ടിലെ ആദ്യന്തര കലാപങ്ങൾക്ക് ഒരു വിരാമമിട്ടു കൊണ്ടാണ്. തുർക്ക് സമൂഹത്തെയും സൽജൂഖ് കുടുംബത്തെയും ഒപ്പം നിറുത്തി ആ കൊച്ചു പയ്യൻ സുവർണ ചരിത്രം എഴുതാൻ തുടങ്ങി....

1055ൽ ജനിച്ച മലിക് ഷാ അമ്മാവന്റെ പുത്രനായ തുറാൻ ഷാക്കും സഹോദരന്മാരായ തെകിഷിനും തൂതിഷിനും ആർഗുൻ ഖാനും ഭരണ സിരാ കേന്ദ്രത്തിലേക്കുള്ള വലിയ തടസമായിന്നു. 1072ൽ ഭരണത്തിലേറിയ "ജലാലുൽ ദൗല" എന്നും "മുഇസ്സു ദൗല" എന്നും അറിയപ്പെട്ട മലിക് ഷാ തനിക്ക് ഭീഷണിയായവരെ തന്റെ വരുതിയിൽ നിർത്തിയാണ് ഭരണം തുടർന്നത്. ഇസ്ഫഹാനിലെ ഏതൊരു സാധാരണ പൗരനെയും അദ്ദേഹം തന്റെ സൽജൂഖ് സറായയിലേക്ക് (കൊട്ടാരം) സ്വാഗതം ചെയ്തിരുന്നു. തനിക്കെതിരെ വിപ്ലവം നടത്തിയ അമ്മാവനേയും ഏഴ് മക്കളെയും നിഷ്പ്രയാസം സുൽത്താൻ പരാജയപ്പെടുത്തി. 

Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-1

സുന്ദരമായ രൂപവും ഉയരവും കുറച്ച് വലുപ്പവുമുള്ള മലിക് ഷാ ഏതൊരാളെയും വല്ലാതെ ആകർഷിപ്പിക്കുമായിരുന്നു. ആദ്യമായി അദ്ദേഹത്തിന് നേരിടേണ്ടി വന്നത് സ്വന്തം പിതാവിന്റെ സഹോദരനായ ഖാവർത്തിനെയായിരുന്നു. ഭരത്തിനിടയിൽ കറാക്കാനികൾക്കെതിരെയും ഗസ്നവികൾക്കെതിരെയും പലപ്പോഴായി അദ്ദേഹത്തിന് പോരാട്ടം നടത്തേണ്ടി വന്നു. എന്നാലും, മുസ്ലിംകൾക്കിടയിലുള്ള പല യുദ്ധങ്ങളും സുൽത്താൻ വിവാഹ ബന്ധത്താലും സന്ധികളാലും അന്ത്യത്തിലെത്തിക്കാൻ ശ്രമിച്ചു. അങ്ങനെയാണ് കറാഖാനികളുടെ ഖാനായ ഇബ്റാഹീം തമ്ഗജ് ഖാന്റെ മകളായ തെർക്കൻ ഹാത്തൂനെ സുൽത്താൻ വിവാഹം കഴിക്കുന്നത്. സുൽത്താൻ മലിക് ഷാ തന്റെ രാജ്യത്തിന്റെ വ്യസ്തൃതി അലപ്പോ, എടേസ, മാൻബിജ്, അൻട്ടിയോക്ക്, ലടാക്കിയ എന്നീ നാടുകൾ കടന്ന് ബൈസാന്റ്യൻ അതിർത്തികളെ ഭേദിക്കുന്നതായിരുന്നു. 

സുൽത്താൻ എപ്പോയും ബാഗ്ദാദിനെ മരണക്കിടക്കയിലേക്ക് തളിയിടുന്ന ഖലീഫ മുഖ്തദിലേക്ക് ഉപദേശ കത്തുകൾ എഴുതുമായിരുന്നു. സുൽത്താന് തെർക്കൻ ഹാത്തൂനിലൂടെ ജനിച്ച  മകളായ മഹ്മലക്ക് ഹാത്തൂനെ അബ്ബാസി ഖലീഫ വിവാഹം കഴിച്ചിരുന്നു. അവരുടെ മകനായ ജഅ്ഫറെ കിരീടവകാശിയി പ്രഖ്യാപിക്കണമെന്ന് നിരന്തരം ആജ്ഞാപനങ്ങൾ ഉണ്ടായിട്ടും ഖലീഫ ചെവിക്കൊടുത്തില്ല. സുൽത്താന്റെയും ഖലീഫക്കുമിടയിൽ പല ഉടക്കുകളുമുണ്ടായി. ഒരിക്കൽ ഖലീഫക്ക് മലിക് ഷാ കത്തയച്ചു: "നിങ്ങൾ ബാഗ്ദാദ് എനിക്ക് വിട്ടു തരണം നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏത് ദേശത്തേക്കും നിങ്ങൾക്ക് പോകാം". പ്രതാപങ്ങളുടെ നഗരം ഇരുണ്ടു പോകുന്നതിൽ സുൽത്താൻ ഫത്ഹ് ബിൻ അൽപ് അർസലാൻ സങ്കടപ്പെട്ടിരുന്നു.

ഇന്ന് ഇസ്ഫഹാൻ നഗരം ശിയാക്കളുടെ കൈകളിലാണ്, അവരുടെ കറുത്ത കെടിയും ശിയാ മാനങ്ങളും നഗര പരിസരങ്ങളിൽ വ്യക്തമാണ്. സൽജൂഖ് കാലഘട്ടത്തിൽ, ശിയാക്കൾ ഭരണകൂടത്തിനെതിരെ നടത്തുന്ന വിപ്ലവമായിരുന്നു സുൽത്താൻ മലിക് ഷാ നേരിട്ട ഏറ്റവും വലിയ ആഭ്യന്തര പ്രശ്നം. അദ്ദേഹം ബാത്തിനികൾകെതികരെയും ഹസൻ സബ്ബാനെതിരെയും കുരുക്കുകൾ നീക്കി. ഒരോ കുരുക്കും അഴിച്ച് സബ്ബാന് അലാമുട്ട് കോട്ടയിൽ സംരക്ഷിതനായിരുന്നു. തന്റെ കമാന്ററായ അർസലാൻ തെഷിനെ കൊണ്ട് അലാമുട്ടിലേക്ക് ഒരു സൈനിക നീക്കം നടത്തിയെങ്കിലും, സൽജൂഖികളുടെ നീക്കം പരാജയമായിരുന്നു.

മലിക് ഷാ യുഗത്തിൽ സൽജൂഖികൾ ഭൗതികമായി നിസാമുൽ മുൽക്കന്റെ സഹായത്തോടെ ശക്തമായി വളർന്നു. ധാരാളം മദ്രസകൾ സ്ഥാപിക്കപ്പെട്ടു. സൽജൂഖ് നാടുകളിൽ പണ്ഡിതർ സ്വഭാഷയിലേക്ക് അറിവ് വിവർത്തനം ചെയ്യുന്ന ഒരു തരംഗം സൃഷ്ടിച്ചു. യൂസുഫ് ഹമദാനിമാരും, ഇമാം ഗസ്സാലിമാരും നഗര ഹൃദയങ്ങളെ പരിശുദ്ധമാക്കി കൊണ്ട് സൂഫി ചിന്തകൾ വ്യാപിപ്പിച്ചു. നിസാമിയ്യ മദ്രസ പണ്ഡിതന്മാരാൽ നിറഞ്ഞു. ഇസ്ഫഹാനോട് വെല്ലാൻ അന്ന് ഒരു നാടിനും സാധിക്കുമായിരുന്നില്ല. അദ്ദേഹം കർഷകർക്കും കച്ചവടക്കാർക്കും ഒരു പോലെ ഉതകുന്ന ജലാലിയ്യ കലണ്ടർ കൊണ്ട് വന്നു. മലിക് ഷായുടെ പേരിൽ നിന്നാണ് അതിന് ജലാലിയ്യ എന്ന് പേര് വെച്ചത്. ഉമർ ഖയ്യാമാണ് അതിന്റെ സ്ഥാപകൻ. ഹിജ്‌രി കലണ്ടറിനെ പരിഷ്കരിച്ച രൂപമായിരുന്നു ഇത്. സൽജൂഖ് കാലഘട്ടത്തിൽ ഈ കലണ്ടർ ഇസ്ഫഹാൻ,റയ്യ്, നിഷാപൂർ എന്നിവിടങ്ങിൽ വളരെ സജീവമായിരുന്നു. ഇന്ന് ഈ കലണ്ടർ അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാഷട്രങ്ങളിലും ഉപയോഗിക്കുന്നുണ്ട് എന്നതും ഒരു വിചിത്രമാണ്. നീതി ബോധമുള്ള ഭരണാധികാരിയായിരുന്നു മലിക് ഷാ. അദ്ദേഹത്തിന്റെ കാലത്ത് അതിക്രമങ്ങൾ വളരെ കുറഞ്ഞു. അന്യായമായ കാര്യങ്ങൾക്ക് ഇരയാവുന്നവർക്ക് സുൽത്താനെ നേരിട്ടു കണ്ട് സങ്കടം ബോധിപ്പിക്കാൻ കഴിഞ്ഞിരുന്നു.

ഒരിക്കലൊരു സംഭവമുണ്ടായി. ചില പട്ടാളക്കാർ വൃദ്ധയും വിധവയുമായ ഒരു സ്ത്രീയുടെ പശുക്കളെ പിടിച്ച് അറുത്തു. അതറിഞ്ഞ വൃദ്ധ മലിക് ഷായെ അന്വേഷിച്ചു പുറപ്പെട്ടു. ഇസ്ഫഹാനിലെ ഒരു പാലത്തിന്മേൽ കുതിരപ്പുറത്ത് മലിക് ഷാ വരുന്നത് വൃദ്ധ കണ്ടു. പാലം കടന്ന ഉടനെ കുതിരയുടെ കടിഞ്ഞാൺ പിടിച്ചു നിർത്തിക്കൊണ്ട് കിഴവി ചോദിച്ചു: "താങ്കൾ ഈ പാലത്തിന്മേൽ വെച്ചോ അല്ല സ്വിറാത്ത് പാലത്തിന്മേൽ വെച്ചേ എനിക്ക് നീതി തരിക?". സുൽത്താൻ കുതിരപ്പുറത്ത് നിന്ന് ഇറങ്ങി. "സ്വിറാത്ത് പാലത്തിന്മേൽ വെച്ച് തരാൻ എനിക്ക് ശേഷിയില്ല. ഈ പാലത്തിന്മേൽ വെച്ചു തന്നെ തരാം" അദ്ദേഹം പറഞ്ഞു. വൃദ്ധ തന്റെ ആവലാതി സുൽത്താനെ ബോധിപ്പിച്ചു. സുൽത്താന് അത് ബോധ്യപ്പെട്ടു. അനന്തരം കുറ്റവാളികളായ പട്ടാളക്കാരെ വിചാരണ ചെയ്ത് കടുത്ത ശിക്ഷ നൽകുകയും വൃദ്ധയെ പാരിതോഷികങ്ങൾ നൽകി തിരിച്ചയക്കുകയും ചെയ്തു. മലിക് ഷായുടെ നീതിയെപ്പറ്റി ഇത്തരം ധാരാളം കഥകളുണ്ട്.

1092 നവംബർ 19 ന് ഒരു വേട്ടക്കിടയിൽ വിഷ ബാധയേറ്റാണ് സുൽത്താൻ മലിക് ഷാ വഫാത്താവുന്നത്. അദ്ദേഹത്തെ ഇസ്ഫഹാനിൽ സംസ്കരിച്ചു. നിസാമുൽ മുൽക്കിന്റെ മരണത്തിന്റെ മുപ്പത്തിയഞ്ചാം ദിവസമാണ് മലിക്ക് ഷാ മരിച്ചത്. ഇങ്ങനെയൊരു കാലഘട്ടം സൽജൂഖികൾക്ക് പിന്നീട് തിരിച്ചുവന്നിട്ടില്ല. ബക്തിയാറൂക്കിന്റെയും മുഹമ്മദ് താപാറിന്റെയും കാലഘട്ടത്തിൽ സൽജൂഖികൾ ഇഴഞ്ഞെങ്കിലും, അഹ്മദ് സഞ്ചർ സൽജൂഖികളെ അവസാനത്തിൽ ഒരു ഉയർതെഴുന്നേൽപ്പിന്  അവസരമൊരുക്കി. ഇനി അവന്റെ കഥയാണ് പറയേണ്ടത്. സൽജൂഖികളിലെ ഒരു കഴുകനെക്കുറിച്ച്,

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter