ഉത്തര ഛാഡിലെ മുസ്ലിംകള്
ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയ ഛാഡ് മൽസ്യം ജീവിക്കുന്ന തടാകം അവിടെയുള്ളതുകൊണ്ടാണ് നാടിന് ഛാഡ് എന്ന പേര് ലഭിച്ചത്. കാനം ഭരണകൂടത്തിന്റെ ഭാഗമായിരുന്ന നാട്ടിലേക്ക് ഫ്രഞ്ച് അധിനിവേശമെത്തുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്.
1960 ൽ സ്വതന്ത്ര്യം ലഭിച്ചെങ്കിലും ക്രിസ്ത്യാനികളായിരുന്നു ഭരണകർത്താക്കൾ. സ്വേച്ഛാധിപതിയായ ഭരണാധികാരി മുസ്ലിം രാഷ്ട്രീയ സംഘടനകളെയെല്ലാം നിരോധിച്ചു. ജനാധിപത്യത്തിന്റെ മരണമാണ് അവിടെ കണ്ടത്. ഭരണകൂട ഭീകരതയ്ക്കെതിരെ നാട് പോരാട്ടമാരംഭിച്ചു.
Also Read:ദക്ഷിണ കൊറിയയിലെ മുസ്ലീം ജനതയുടെ ശാസ്ത്രീയവും സാംസ്കാരികവുമായ ഇടപെടലുകൾ
ഫ്രഞ്ച് സൈന്യത്തെ ഉപയോഗിച്ച് പോരാളികളെ അടിച്ചമർത്താൻ ഭരണകൂടം ശ്രമിച്ചു. നിരവധിപേർ സുഡാനിൽ അഭയം തേടി. 1975 ലെ പട്ടാള വിപ്ലവത്തെത്തുടർന്ന് പ്രസിഡണ്ട് വധിക്കപ്പെട്ടു. പക്ഷെ കലാപം അവസാനിച്ചിരുന്നില്ല. 1989 ൽ പുതിയ ഭരണഘടന നിലവിൽ വന്നു. എന്നാലും സംഘർഷങ്ങൾ തുടർന്നു. 1991 ൽ വീണ്ടും പട്ടാള അട്ടിമറി നടന്നു. 1996 ൽ ജനാധിപത്യ പ്രസിഡന്റായി ഇദ്രീസ്ഡെബി അധികാരത്തിലെത്തി.
അധിനിവേശ ശക്തികളാണ് ഛാഡിൽ വിദ്വേഷം പരത്തിയത്. ഉത്തര ഛാഡിൽ ബഹുഭൂരിപക്ഷം മുസ്ലിംകൾ ജീവിക്കുന്നു. ദക്ഷിണ ഛാഡിൽ ക്രൈസ്തവരാണ് ഭൂരിപക്ഷം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment