യു.എസ്-ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നത് ഇറാനിലെ 140 പൈതൃക കേന്ദ്രങ്ങള്‍

ഫെബ്രുവരി 28 നും ഏപ്രില്‍ 7 നുമിടയില്‍ യു.എസ്-ഇസ്രയേല്‍ ആക്രമണങ്ങളിലൂടെ ഇറാനിലെ 20 പ്രവിശ്യകളിലായി 140 ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. 7.5 ട്രില്യണ്‍ ടോമന്‍ അഥവാ ഏകദേശം 49 ദശലക്ഷം ഡോളര്‍ നഷ്ടമുണ്ടായതായി ഇറാന്റെ  വാര്‍ത്താ ഏജന്‍സി ഐ.ആര്‍.എന്‍.എ വ്യക്തമാക്കുന്നു.
പ്രാഥമിക വിലയിരുത്തകളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൂട്ടലുകളെന്നും കൂടുതല്‍ മൂല്യനിര്‍ണ്ണയങ്ങളും പരിശോധനകളും നടക്കുന്നതിനാല്‍ ഈ കണക്കുകള്‍ പരിഷ്‌കരിച്ചേക്കുമെന്നും ഇറാന്റെ സാംസ്‌കാരിക, പൈതൃക ടൂറിസം വകുപ്പ്മന്ത്രി റസ സലേഹി അമീരി പറഞ്ഞു. 
ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ചത് തെഹ്‌റാനെയാണ്. തെഹ്‌റാനില്‍ 63 പൈതൃക കേന്ദ്രങ്ങള്‍ക്കും ഇസ്ഫഹാനില്‍ 23 ും ഗോലെസ്ഥാനില്‍ 12 മാണ് നാശനഷ്ടങ്ങള്‍ സംഭവിച്ച പൈതൃക കേന്ദ്രങ്ങളുടെ കണക്കുകള്‍.

ഫെബ്രുവരി 28 നാണ് യു.എസും ഇസ്രയേലും ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ചത്. ഇസ്രയേലിനെയും യു.എസ് സൈനിക താവളങ്ങള്‍ക്ക് ആതിഥ്യമരുളുന്ന ഗള്‍ഫ് രാജ്യങ്ങളിലെ സങ്കേതങ്ങള്‍ക്കുമെതിരെ ഇറാന്‍ ഡ്രോണ്‍,മിസൈല്‍ ആക്രമണങ്ങളിലൂടെ തിരിച്ചടിച്ചു, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ സഞ്ചാരങ്ങള്‍ക്ക് ഇറാന്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. 

ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള കരാറിലേക്കെത്തുന്നതിന്റെ മുന്നോടിയായി യു.എസും ഇറാനും പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter