മഹാരാഷ്ട്രയില്‍ 10 ലക്ഷത്തോളം മുസ്‌ലിംകള്‍ വോട്ടര്‍ പട്ടികക്ക് പുറത്ത്

മഹാരാഷ്ട്രയില്‍ 40ലക്ഷത്തോളംസമ്മതിദായകര്‍ വോട്ടര്‍ പട്ടികക്ക് പുറത്താണെന്നും ഇത് ബി.ജെ.പി ഗൂഢാലോചനയുടെ ഭാഗമാണെന്നും ജനദാതള്‍ സെക്രട്ടറി ജനറലും ഹൈക്കോടതി മുന്‍ ജസ്റ്റിസുമായ ബി.ജെ കോല്‍സി പാട്ടീല്‍ പറഞ്ഞു.

ഈയടുത്ത് നടത്തിയ സര്‍വെയിലാണ് 39,27,882പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായ വിവരം പുറംലോകമറിയുന്നത്. മൊത്തം വോട്ടര്‍മാരുടെ ലിസ്റ്റിന്റെ 4.6 ശതമാനം വരും ഈ കണക്കുകള്‍.
39,27,882 പേരുകളില്‍ 17 ലക്ഷത്തോളം ദളിതരും 10ലക്ഷത്തോളം മുസ്‌ലിംകളുമാണ് ഉള്‍പ്പെടുന്നത്.
ബി.ജെ.പി ഗൂഢാലോചനയുടെ ഭാഗമായാണിതെന്ന് കരുതപ്പെടുന്നുവെന്നും അവരുടെ രാഷ്ട്രീയ നേട്ടമാണ് ഇതിന്റെ പിന്നിലെന്നും മുന്‍ ബോംബെ ഹൈക്കോടതി ജഡ്ജി കൂടിയായ കോല്‍സി പാട്ടീല്‍ പറഞ്ഞു.
രാജ്യത്ത് 12.7 കോടി വോട്ടര്‍മാര്‍ ലിസ്റ്റിലില്ലെന്ന മിസ്സിംഗ് വോട്ടേര്‍സ് ലിസ്റ്റ് എന്ന സോഫ്റ്റ്‌വെയര്‍ സ്ഥാപകനായ ഖാലിദ് സൈഫുള്ള നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഈ കണക്കുകള്‍ പ്രകാരം മൂന്നുകോടി മുസ്‌ലിംകളാണ് വോട്ടര്‍പട്ടിക ലിസ്റ്റില്‍ ഉള്‍പ്പെടാത്തതായിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തെ ഗൗരവമായി കാണണമെന്നും വിഷയത്തില്‍ കര്‍ക്കശ നിലപാട് കൈകൊള്ളണമെന്നും ബി.ജെ കോല്‍സി അഭിപ്രായപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter