താനൂരിലെ ഗ്രന്ഥശേഖരങ്ങള്‍

 താനൂര്‍ ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഇമാം നവവി(റ)യുടെ സ്വര്‍ണാലങ്കൃതമായ റൗളത്തു ത്വാലിബീനിന്റെ കയ്യെഴുത്ത് പ്രതി. നൂറ്റാണ്ടുകളുടെ മഹിതമായ സംസ്‌കാരത്തിന്റെ കഥകളാണ് താനൂര്‍ എന്ന ഈ കൊച്ചു നഗരത്തിന് പറയാനുള്ളത്. അറിവിന്റെ ഈറ്റില്ലമായ ഈ സ്വര്‍ഗഭൂമി വൈവിധ്യമാര്‍ന്ന പരമ്പരാഗത സൂഫിസത്തിന്റെയും വിജ്ഞാനത്തിന്റെയും തറവാടാണ്. താന്നിമരങ്ങള്‍ ഇടതിങ്ങി വളര്‍ന്നിരുന്ന പ്രദേശമായിരുന്നത് കൊണ്ടാവാം 'താന്നിമരമുള്ള ഊര്’ എന്ന അര്‍ത്ഥത്തില്‍ താന്നിയൂരും, താന്നിയൂര്‍ ലോപിച്ച് താനൂരും ആയത് എന്ന് സ്ഥലനാമത്തെ കുറിച്ച് അഭിപ്രായങ്ങളുണ്ട്. സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും താനൂര്‍  നൂറ്റാണ്ടുകള്‍ക്കു മുമ്പേ ചരിത്രത്തില്‍ ഇടം നേടിയിരുന്നു. ദക്ഷിണേഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൈയ്യെഴുത്തു പ്രതികളായ ഗ്രന്ഥ ശേഖരം ഇന്ന് നില കൊള്ളുന്നതും ഈ തീര പ്രദേശത്താണ്. ഹിജ്‌റ 670-ല്‍ ത താനൂരിലെ വലിയ കുളങ്ങര പള്ളിയില്‍ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്ലാഹില്‍ ഹള്‌റമി എന്ന മഹാ പണ്ഡിതന്റെ കീഴില്‍ വിപുലമായ ദര്‍സ് സംവിധാനം നിലനിന്നിരുന്നു. പിന്നീട് ഈ ദര്‍സ് തൊട്ടടുത്തുള്ള തീരപ്രദേശത്തിലേക്ക് വ്യാപിക്കുകയും ഇസ്‌ലാമികമായ പ്രകാശം താനൂരിന്റെ നാനാഭാഗത്തും വ്യാപിക്കുകയുമുണ്ടായി. പരമ്പരാഗതവും പ്രമാണികവുമായ അറിവിന്റെ ആഴമറിഞ്ഞ് കൊണ്ടായിരുന്നു അക്കാലത്ത് സമുദായം പക്വമതികളായി ഉയര്‍ന്നു നിന്നത്. മലയാളത്തില്‍ അച്ചടി ആരംഭിക്കുതിനു മുമ്പ് തന്നെ മാവിന്റെയും മുരിക്കിന്റെയും പലകകളിലായിരുന്നു അവര്‍ എഴുതി പഠിച്ചത്. മലയാളത്തിലെ ആദ്യത്തെ നോവല്‍ 'ഇന്ദുലേഖ'  മലയാളികള്‍ വായിക്കുതിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പേ താനൂര്‍ നിവാസികള്‍ അമീര്‍ഖുസുറുവിന്റെ പേര്‍ഷ്യന്‍ നോവലായ 'ചാര്‍ ദര്‍വേഷ്'  പരിഭാഷപ്പെടുത്തി അറബി മലയാളത്തിലേക്ക് പകര്‍ത്തിയിരുന്നു. സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്റെ ശേഷം മലബാര്‍ മുസ്‍ലിംകളെ ഒന്നടങ്കം സ്വാതന്ത്ര പോരാട്ടത്തിലേക്ക് ആനയിച്ച ‘മുഹിമ്മാത്തുല്‍ മുഅ്മീനി’ന്റെ പിറവിയും ഈ മണ്ണില്‍ നിന്നയിരുന്നു. ആമിനുമ്മാനകത്ത് (ആമിനുമ്മാന്റകത്ത് എന്നും ചില രേഖകളില്‍ കാണാം) പരീക്കുട്ടി മുസ്‍ലിയാര്‍ രചിച്ച ഈ അധിനിവേശ വിരുദ്ധ ഗ്രന്ഥം വിപ്ലവാത്മകമായ ചലനങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണകൂടം നിരോധിക്കുകയായിരുന്നു. കോപ്പി കൈവശം വെക്കുവര്‍ക്ക് അഞ്ച് വര്‍ഷത്തെ ജയില്‍ വാസമായിരുന്നു ശിക്ഷയായി പ്രഖ്യാപിച്ചത്.  

ഗ്രന്ഥങ്ങളും കൈയ്യെഴുത്ത് പ്രതികളും

ഇവിടുത്തെ  ഖുത്ബ്ഖാനയില്‍  നിരവധി  കൈയ്യെഴുത്ത് പ്രതികളും ഇല്‍മിന്റെ വ്യത്യസ്ത ശാഖകളിലുളള നിരവധി ഗ്രന്ഥങ്ങള്‍ ഇുന്നും ശേഖരിച്ചു വെച്ചിട്ടുണ്ട് . ഇമാം അബൂ ഇസ്ഹാഖുശ്ശിറാസിയുടെ ‘തന്‍ബീഹ്’ എന്ന ഗ്രന്ഥം 'മസ്ജിദ് സാഹിലില്‍ ബിര്‍കത്തില്‍ കുബ്‌റാ' എന്ന ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന താനൂരിലെ ഈ പള്ളിയിലെ ദര്‍സിലേക്ക് ഹിജ്‌റ 675ല്‍ വഖ്ഫ് ചെയ്യപ്പെട്ടരേഖകള്‍ ലഭ്യമാണ്. ഇത് കൈപടയിലെഴുതി തയ്യാറാക്കപ്പെട്ടതാണെ് പ്രത്യേകം പ്രസ്താവ്യമാണ്. പ്രസ്തുത ഗ്രന്ഥം എഴുതിത്തീര്‍ക്കുന്നത് ഹിജ്‌റ 806ല്‍ ആണെന്ന് അവസാന ഭാഗത്ത് രേഖപ്പെടുത്തിവെച്ചതായി കാണാം. നിരവധി ഗവേഷകരെയും, ചരിത്രപ്രേമികളെയും അതിശയിപ്പിക്കുന്ന ഈ ഗ്രന്ഥപുര കൂടുതല്‍ വിസ്മയ ജനകമാണ്. കാലങ്ങള്‍ക്കു മുമ്പെ കേരളത്തിനകത്തും പുറത്തും വ്യപകമായി അധ്യാപനം നടത്തപ്പെട്ടുവരുന്ന സന്‍ഞ്ചാന്‍, ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ്യ തുടങ്ങിയവയുടെ വ്യത്യസ്തമായ നിരവധി കയ്യെഴുത്തു പ്രതികള്‍ മുതല്‍  പ്രാമാണിക ഗ്രന്ഥങ്ങളായി ഗണിക്കപ്പെടുന്ന സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുല്‍ മുസ്‌ലിം, ബൈളാവി, തുഹ്ഫ, ഇഹ്‌യാ ഉലൂമുദ്ധീന്‍ തുടങ്ങിയ ബൃഹത്തായ കൃതികളുടെ കയ്യെഴുത്ത് പ്രതികള്‍ വരെ ഈ കുതുബുഖാനയില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ ഗ്രന്ഥങ്ങള്‍ കറുപ്പ്, ചുവപ്പ്, നീല മഷികളിലായിട്ടാണ് എഴുതപ്പെട്ടത്. ഇമാം നവവി (റ) ന്റെ സ്വര്‍ണാലങ്കൃതമായ റൗളത്തു ത്വാലിബീനിന്റെ കൈയ്യെഴുത്ത് പ്രതിയും ഈ ഖുത്ബ് ഖാനയിലെ ഏറെ പഴക്കം ചെ ഗ്രന്ഥങ്ങളില്‍ ഒന്നാണ്. ഹിജ്‌റ 1092 ല്‍ എഴുതപ്പെട്ടസ്വര്‍ണാലംകൃതമായ മറ്റൊരു ഗ്രന്ഥമാണ് അല്‍ ഖാമുസുല്‍  മുഹീത് എന്ന ഭാഷാ ശാസ്ത്ര ഗ്രന്ഥം. ഈ രണ്ട് സ്വര്‍ണ്ണാലകൃതമായ ഗ്രന്ഥങ്ങളാണ് ഈ ഗ്രന്ഥാലയത്തെ ഇന്നും വേറിട്ട് നിര്‍ത്തുന്നത്. ഹിജ്‌റ 974ല്‍ വഫാത്തായ പ്രശസ്ത പണ്ഡിതന്‍ ശിഹാബുദ്ധീന്‍ അഹ്മ്മദ്ബ്‌നു ഹജറുല്‍ ഹൈതമി(റ) എഴുതിയ അല്‍ ഇംദാദ് എന്ന ഗ്രന്ഥത്തിന്റെ കൈയ്യെഴുത്തുപ്രതി ഈ ഖുത്ബ്ഖാനയിലും ഇസ്താംബൂളിലും മാത്രം സൂക്ഷിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളില്‍പ്പെട്ടതാണ്. ഇബ്‌നു ഹജര്‍(റ)വിന്റെ തുഹ്ഫത്തുല്‍ മുഹ്ത്താജ്, ഹനഫീ മദ്ഹബിലെ പ്രമുഖ ഗ്രന്ഥം അല്‍ ഫത്താവല്‍ ആലംഗീരിയ, ഉമര്‍ ഖാളി(റ)ന്റെ മഖാസിദുന്നിക്കാഹ്,  ഇമാം സുയൂത്വി(റ)യുംഇമാം മഹല്ലി(റ)യും രചന നിര്‍വഹിച്ച തഫ്‌സീറുല്‍ ജലാലൈന്‍, അഹമ്മദ് ശിഹാബുദ്ദീനുബ്‌നു നഖീബ്(റ)ന്റെ ഉംദാത്തു്സ്സാലിക്ക് വഉദ്ദത്തുന്നാസിക്ക്, പാങ്ങില്‍ അഹ്മ്മദ് കുട്ടി മുസ്‌ലിയാരുടെ ഖിസ്സത്തു ചേരമാന്‍ പെരുമാള്‍ തുടങ്ങീ വര്‍ണ്ണാലംകൃതമായ മൃഗത്തോലുകളാല്‍ പുറം ചട്ടതയ്യാറാക്കപ്പെട്ടഒട്ടേറെ ഗ്രന്ഥങ്ങളും ഈ ശേഖരത്തില്‍ പെടും. താനൂരിലിലെ ചരിത്ര പ്രസിദ്ധമായ വലിയ കുളങ്ങര പള്ളിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇസ്‌ലാഉല്‍ ഉലൂം അറബിക്ക് കോളജിന്റെ ലൈബറിയില്‍ ഇവ ഇപ്പോള്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ളത്.  താനൂരിലെ പ്രസിദ്ധമായ വലിയ കുളങ്ങര പള്ളി നിരവധി സൂഫി വര്യന്മാരുടെയും,പണ്ഡിതന്മാരുടെയും രചനകള്‍ ഇവിടുത്തെ വിശേഷപ്പെട്ട വൈജ്ഞാനിക സംസ്കാരത്തിന് വളര്‍ച്ചയും ഉത്സാഹവും നല്‍കി. മമ്പുറം ഖുത്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങള്‍,ഔക്കോയ മുസ്‌ലിയാര്‍,യൂസുഫുല്‍ ഫള്ഫരി,ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍,നിറ മരുതൂര്‍ ബീരാന്‍ക്കുട്ടി മുസ്‌ലിയാര്‍, വെളിയമ്പുറം സൈതലവി മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിത മഹത്തുക്കള്‍ പ്രസ്തുത സംസ്കാരത്തിന്റെ ഭാഗമാണ്. ഇസ്‍ലാമിക വിജ്ഞാനീയങ്ങളുടെ അടിസ്ഥാന ശാഖകളായ തഫ്‌സീര്‍, ഹദീസ്, തസ്വവ്വുഫ്, നിദാന ശാസ്ത്രം, ഗോള ശാസ്ത്രം, കര്‍മ ശാസ്ത്രം,ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍  വരെ പ്രസിദ്ധീകരിക്കപ്പെട്ടതും അല്ലാത്തതുമായ നിരവധി ഗ്രന്ഥങ്ങള്‍ ഖുത്ബ്ഖാനയിലുണ്ട്. തഫ്‌സീറിന്റെ ഗണത്തില്‍ ഇമാം ജലാലുദ്ധീന്‍ സുയൂത്വിയും, ജലാലുദ്ധീന്‍ മഹല്ലിയും ചേര്‍് തയ്യാറാക്കിയ തഫ്‌സീറുല്‍ ജലാലൈനിയുടെ രണ്ടിലധികം കൈയ്യെഴുത്ത് പ്രതികളും, ഹിജ്‌റ 1269 ദുല്‍ഹിജ്ജ 28 തിങ്കളാഴ്ച്ച ഇമാം സുലൈമാനുബ്‌നു ഉമറുല്‍ അജീലി അല്‍ ജമാല്‍ എന്ന പണ്ഡിതന്റെ തഫ്‌സീറുല്‍ ജമാല്‍ എന്ന പേരില്‍ അറിയപ്പെടുന്ന അല്‍ ഫുതൂഹാത്തുല്‍ ഇലാഹിയ്യ, ഇമാം മുഈനുബ്‌നു സ്വഫിയ്യ്(റ) തന്റെ നാല്‍പതാം വയസ്സില്‍ തയ്യാറാക്കിയ തഫ്‌സീറുല്‍ ജാമിഉല്‍ ബയാനും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. തസ്വവ്വുഫ്, ആധ്യാത്മിക ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഒരു കാലത്ത് താനൂരിന്റെ തീരപ്രദേശങ്ങളെ ആത്മസംസ്‌കരണത്തിന്റെയും ഇലാഹി ചിന്തയുടെയും മഹനീയ പാതയിലേക്ക് വഴിനടത്തിയിരുന്നു. ഈ ഗ്രന്ഥങ്ങളെല്ലാം അന്നത്തെ പണ്ഡിതന്മാര്‍ ദര്‍സിലേക്ക് വഖ്ഫ് ചെയ്തവയായിരുന്നു. ഇവയില്‍ പ്രധാനപ്പെട്ടഗ്രന്ഥങ്ങളാണ്, ഇമാം ഗസ്സാലി(റ)ന്റെ ഇഹ്‌യാഅ്, പരപ്പനങ്ങാടിക്കാരന്‍ അലിയ്യുബ്‌നു ഹസ്സന്‍ ഹിജ്‌റ 1264-ല്‍ എഴുതി പൂര്‍ത്തിയാക്കിയ ഈ ഗ്രന്ഥം കറുപ്പ്, ചുവപ്പ്, നീല, പച്ച, മഞ്ഞ, ചാരനിറം എന്നീ വര്‍ണമഷികളാല്‍ എഴുതപ്പെട്ടതാണ്. കൂടാതെ, സൈനുദ്ദീന്‍ മഖ്ദൂമിന്റെ മുര്‍ശിദുത്തുല്ലാബ്, ഇമാം നവവി(റ)യുടെ പ്രസിദ്ധ ഗ്രന്ഥം അദ്കാറിനെ ചുരുക്കി മുഹമ്മദുബ്‌നു ഉമര്‍(റ) രചിച്ച അല്‍ അസ്‌റാറുബവിയ്യ ഫീ ഇഖ്തിസാരില്‍ അദ്കാരിന്നവവിയ്യ, ഇമാം ശഅ്‌റാവിയ്യയുടെ ബഹ്ജതുന്നുഫൂസി വല്‍ അഖ്‌ലാക്കി ഫീമാ തമയ്യസ ബിഹില്‍ ഖൗമു മിനല്‍ ആദാബി വല്‍ അഖ്‌ലാഖ് എന്ന ഗ്രന്ഥവും ഇവയില്‍ പ്രസിദ്ധമായതാണ്.

  പാങ്ങില്‍ ഉസ്താദിന്റെ ഗ്രന്ഥങ്ങള്‍

പ്രശസ്ത സൂഫിവര്യനും സമസ്ത നേതാക്കളില്‍ പ്രമുഖരുമായ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‍ലിയാര്‍ താനൂരിന്റെ നവോതഥാന നായകന്മാരില്‍ പ്രധാനിയായിരുന്നു. ഇസ്‍ലാമിന്റെ തനതായ ശൈലിയെ ജനങ്ങളിലേക്ക് എത്തിച്ച് കൊടുക്കാന്‍ അദ്ദേഹം നിര്‍വഹിച്ച നിസ്വര്‍തഥ സേവനങ്ങള്‍ മാതൃകാപരമാണ്. വെല്ലൂര്‍ ബാഖിയാത്തു സ്വലിഹാത്തിനു ബദലായി മലബാര്‍ മുസ്‍ലിംകളുടെ നവോതഥാനത്തിന് താങ്ങും തണലുമായി ഒരു പുതിയ മതസ്ഥാപനം എന്ന നിലയില്‍ ഇസ്‌ലാഹുല്‍ ഉലൂമിനെ വളര്‍ത്തിക്കൊണ്ടു വരാന്‍ ആഹോരാര്‍ത്ഥം പരിശ്രമിച്ച നേതാവായിരുന്നു പാങ്ങില്‍ ഉസ്താദ്. പാങ്ങില്‍ ഉസ്താദ് രചിച്ച പത്തില്‍ പരം ഗ്രന്ഥങ്ങള്‍ ഇന്നും ഈ ഖുത്ബ് ഖാനയിലുണ്ട്. അവയില്‍ ചിലത് തന്റെ കൈപ്പടയില്‍ എഴുതപ്പെട്ടവയുമാണ്. ചരിത്രം, കര്‍മ്മശാസ്ത്രം, മൗലിദ്, ജിവിത ചരിത്രം, തുടങ്ങി വിവിധ മേഖലകളിലേക്ക് ഉസ്താദിന്റെ രചനാവൈഭവം എത്തിപ്പെട്ടിരുന്നു. മമ്പുറം സയ്യിദ് അലവി തങ്ങളെ പ്രകീര്‍ത്തിച്ച് കൊണ്ട് തയ്യാറാക്കിയ അഫഹാത്തുല്‍ ജലീല, ജുമുഅ നമസ്‌കാരത്തിന്റെ സാധുത വിശദീകരിക്കുന്ന രിസാലതു തുഹ്ഫത്തി അഹ്ബാബി താല്‍ഫറംബ്, ദാവൂദ് നബിയുടെ രിസാല്ത്തുമായി ബന്ധപ്പെട്ട് അറബി മലയാളത്തില്‍ തയ്യാറാക്കിയ റദ്ദുത്തിര്‍ശേരി, നബി(സ) തങ്ങളുടെ മദ്ഹ് ഗ്രന്ഥമായ അത്തുഹ്ഫതുറബീഇയ്യ, ഗൗസുല്‍ അഅ്സമിനെ തവസ്സുലാക്കിക്കൊണ്ടുള്ള അല്‍ ഖസ്വീദതുല്‍ ഖുത്വ്ബിയ്യ ഫീ മദ്ഹി ഗൗസില്‍ബരിയ്യ, അഹ്മദുല്‍ ബദവി(റ)ന്റെ മനാഖിബ് വിശദീകരിക്കുന്ന അല്‍ മന്‍ഹലുറാവീ, ജുമുഅ നിസ്‌കാരത്തിന്റെ മസ്അല വിശദീകരിക്കുന്ന അഹ്ജുല്‍ ഖവീം, ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാമാശ്ലേഷണം വിശദീകരിക്കുന്ന ഖിസ്സ്വതു ചേരമാന്‍ പെരുമാള്‍, കടലുണ്ടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങളെ കുറിച്ചും, കൊടിഞ്ഞി തങ്ങളെ കുറിച്ചുമെല്ലാം മൗലീദ് ഗ്രന്ഥങ്ങളും വന്ദ്യരായ ഉസ്താദിന്റെ അമൂല്യ രചനകളില്‍ പെട്ടതാണ്, ഈ അത്യുല്‍കൃഷ്ട ഗ്രന്ഥങ്ങളെല്ലാം ഈ ഖുതുബ്ഖാനക്ക് സ്വന്തമാണ്.      

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter