ഇബ്നു ഖല്‍ദൂന്‍. മുസ്‌ലിം യൂറോപ്പില്‍ ജനിച്ചു വളര്‍ന്ന ഖല്‍ദൂന്‍ വിവിധ വിജ്ഞാന ശാഖകളില്‍ പ്രാവീണ്യം നേടി. അതോടൊപ്പം സാമൂഹ്യ ശാസ്ത്രത്തിന് അടിത്തറ പാകാനും വൈജ്ഞാനിക സാംസ്‌കാരിക മേഖലകളില്‍ ധൈഷണിക ഇടപെടലുകള്‍ നടത്താനും ആ സന്നദ്ധ ജീവിതത്തിന് സാധിച്ചു. കര്‍മശാസ്ത്ര-ഹദീസ് വിജ്ഞാനങ്ങളില്‍ അഗാത പാണ്ഡിത്യം നേടിയിരുന്ന അദ്ദേഹം കിടയറ്റ ചരിത്രകാരനും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമായിരുന്നു. കൂടാതെ, അറബിഭാഷാ ലിപി പരിഷ്‌കരണത്തിലും ഖല്‍ദൂന്‍ സവിശേഷമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.സാഹിത്യ വിജ്ഞാന മേഖലകള്‍ക്ക് അതുല്യ സംഭാവനകള്‍ അര്‍പ്പിച്ച ഇബ്‌നു ഖല്‍ദൂന്‍ ശാസ്ത്ര ഭാഷാ ഗവേഷണ രംഗങ്ങളില്‍ എല്ലാവര്‍ക്കും അനുകരണീയ മാതൃകയാണ്. മനുഷ്യ നാഗരിക ചരിത്ര രംഗത്തും പ്രത്യേകിച്ച് ഇസ്‌ലാമിക സാംസ്‌കാരിക രംഗങ്ങളിലും ആരും സമ്മതിക്കുന്ന സ്വതന്ത്രമായ വീക്ഷണവും വഴിയും അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ ലോക സഞ്ചാരത്തിനിടയില്‍ ചിന്തന്മാര്‍, ചരിത്രകാന്മാര്‍, രാഷ്ട്ര നേതാക്കള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രശസ്തരായ ഒരുപാട് ആളുകളുമായി ഇബ്‌നു ഖല്‍ദൂന്‍ ബന്ധപ്പെട്ടു. അവരുടെ ചിന്തകളും വീക്ഷണങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലും തിരിച്ചും ശക്തമായി സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒശേെീൃശമി െീള ഋഴ്യുശേമി ുഹമി െതലവന്‍ തഖിയുദ്ധീന്‍ അല്‍ മഖ്‌രീസി, വിഖ്യാത ചരിത്രകാരന്മാരായ ഹല്‍ബ് ബ്‌നു ഷഹ്ത, ഹാഫിള് ഇബ്‌നു ഹജര്‍ അല്‍ അസ്‌കലാനി, പ്രസിദ്ധ ലോകസഞ്ചാരി ഇബ്‌നു ബത്തൂത്ത, മുഗള്‍ ചക്രവര്‍ത്തി തൈമൂര്‍ ലങ്ക് തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്.
ജീവിതം ഒരു യാത്ര
എ.ഡി. 1332 മെയ് 27ാം തിയതി ടുണീഷ്യന്‍ നഗരത്തില്‍ ജനിച്ചുവെന്നാണ് തന്റെ ആത്മകഥയില്‍ ഇബ്‌നു ഖല്‍ദൂന്‍ പറയുന്നത്. അബ്ദുറ്ഹ്മാനുബ്‌നു മുഹമ്മദ് ബ്‌നു മുഹമ്മദ് ബ്‌നു ഹസന് ബ്‌നു അല്‍ജാബിറാണ് പിതാവ്. അദ്ദേഹത്തിന്റെ പിതാമഹന്മാരിലൊരാളായ ഖാലിദ് ബ്‌നു ഉസ്മാന്‍ ഖല്‍ദൂന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. സ്‌പെയിനിലെ ഇന്റൊലേഷ്യയില്‍ ഖര്‍മുന പട്ടണത്തിലാണ് ഖാലിദ് ബ്‌നു ഉസ്മാന്‍ സ്ഥിരതാമസമാക്കിയത്. എന്നാല്‍ മക്കളെല്ലാം മറ്റൊരു നഗരമായ ഇശ്ബീലിയയിലേക്ക് പോയി. മുസ്‌ലിം സ്‌പെയിനിന്റെ പതനത്തോടെ അവരെല്ലാം മൊറോക്കോയിലേക്ക് പോവുകയും പല നഗരങ്ങളിലും മാറിമാറി താമസിച്ച് അവസാനം ടുണീഷ്യയില്‍ താമസമുറിപ്പിക്കുകയും ചെയ്തു. അവിടെ വെച്ചാണ് ഇബ്‌നു ഖല്‍ദൂന്‍ ജനിച്ചത്. പതിനേഴാം വയസ്സിലായിരിക്ക രണ്ട് ദുരന്തങ്ങള്‍ ഖല്‍ദൂമിന്റെ ജീവിതത്തിലുണ്ടായി. ഹിജ്‌റ 749കളില്‍ ലോകത്തെ മുച്ചൂടും നശിപ്പിച്ച് പ്ലേഗ് എന്ന മഹാമാരി പരന്നു. പണ്ഡിതന്മാരും സാഹിത്യകാരന്മാരും ടുണീഷ്യന്‍ നഗരമുപേക്ഷിച്ചു മൊറൊക്കോ പട്ടണത്തിലേക്കുപോയി. ഈ രണ്ട് സംഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തെ സാരമായി ബാധിച്ചു. ഇരുപതാം വയസ്സില്‍ ടുണീഷ്യന്‍ ഭരണാധികാരി മുഹമ്മദ് ബ്‌നു താഫറകീന്‍ ഇബ്‌നു ഖല്‍ദൂനെ തന്റെ ഗുമസ്ഥനായി നിയമിച്ചു. ഇവിടെ വെച്ചാണ് അദ്ദേഹം തന്റെ പൊതുജീവിതം ആരംഭിച്ചത്. ശേഷം അവിടെ നിന്നും ഫാസ പട്ടണത്തിലേക്ക് യാത്ര തിരിക്കുകയും സുല്‍ത്താന്‍ അബുഅനാന്‍ ഫാരിസുമായി ബന്ധപ്പെടുകകുയം ചെയ്തു. മഹാന്റെ കഴിവുകള്‍ മനസ്സിലാക്കിയ ചക്രവര്‍ത്തി അദ്ദേഹത്തെ തന്റെ ഗുമസ്ഥനും വിജ്ഞാന സദസ്സിലെ അംഗവുമാക്കി. സ്‌പെയിനിലേക്ക് ഫാസനാട്ടില്‍ നിന്നും നല്ലൊരു ഭാവി വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ഖല്‍ദൂന്‍ ഇന്റോലേഷ്യയിലെ സബ്ത പട്ടണത്തിലേക്കു പോയി. അവിടെനിന്നും ജിബ്രോള്‍ട്ടര്‍ (ജബലുത്ത്വാരീഖ്) കടന്ന് മഹാന്‍ ഗ്രാനടയിലെത്തുകയും സുല്‍ത്താന്‍ മുഹമ്മദ് ഗനിയ്യ് ബില്ലയുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം അംബസഡറായി സുല്‍ത്താന്‍ അദ്ദേഹത്തെ ഖര്‍ത്താല ഭരണാധികാരി ബത്വരീസുല്‍ ഖാസിയിലേക്ക് അയച്ചു. ഈ ഉദ്യമം ഭംഗിയായി നിര്‍വ്വഹിച്ച ഖല്‍ദൂന് ഗ്രാനയുടെ ഒരുഭാഗം സുല്‍ത്താന്‍ പകുത്തു കൊടുത്തു. എന്നാല്‍ അവര്‍ക്കിടയിലെ ബന്ധം ക്ഷയിച്ചപ്പോള്‍ കടല്‍മാര്‍ഗം അദ്ദേഹം ബിജായയിലേക്ക് പോയി. ആദ്യം വളരെ ആദരവോടെ സ്വീകരിച്ച രാജാവില്‍ നിന്നും വെറുപ്പ് പ്രകടമാകാന്‍ തുടങ്ങിയപ്പോള്‍ ബസ്‌കറ പട്ടണത്തിലേക്കും അവിടുത്തെ രാജാവിന്റെ അരോചകമായ പെരുമാറ്റം കാരണം തിരിച്ച് ഫാസിലേക്കുതന്നെ വരികയും ചെയ്തു. ഖല്‍ദൂമിന്റെ പ്രശസ്തിയിലും പെരുമയിലും വിറളിപൂണ്ട് ചില എതിരാളികള്‍ നടത്തിയ ദുരാരോപണത്തിന്റെ ഫലമായി ഇന്റോലേഷ്യയിലേക്കു പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.
ചരിത്രത്തിന്റെ ആമുഖം അഥവാ മുഖദ്ദിമ
മാനുഷ ചരിത്രത്തിന്റെ ആമുഖമെന്ന് ലോകം സമ്മതിച്ച മുഖദ്ദിമ ഇബ്‌നു ഖല്‍ദൂമിന്റെ വിശ്രുത കൃതിയാണ്. ഇബ്‌നു സലാമാ കോട്ടയില്‍ വെച്ചാണ് ഇത് അദ്ദേഹം രചിച്ചത.#് അപ്പോള്‍ ഏകദേശം നാല്‍പ്പത്തഞ്ച് വയസ്സായിരുന്നു അദ്ദേഹത്തിന്. ഈ ഗ്രന്ഥത്തിന്റെ രചനക്ക് ശേഷം കാല്‍നൂറ്റാണ്ട് കാലം രാഷ്ട്രീയ ജീവിതവുമായി രാജകൊട്ടാരങ്ങളില്‍ ഖല്‍ദൂന്‍ കഴിഞ്ഞുകൂടി. ഹിജ്‌റ. 779ലാണ് ഈകൃതി മഹാന്‍ പൂര്‍ത്തിയാക്കിയത്. മുഖദ്ദിമക്ക് ശേഷം ഖല്‍ദൂന്‍ തന്റെ ചരിത്രതാരീഖു ഇബ്‌നു ഖല്‍ദൂന്‍) ത്തിന്റെ രചനതുടങ്ങിയെങ്കിലും അവലംബങ്ങളും അന്വേഷണക്കുറിപ്പുകളും നഷ്ടപ്പെട്ടതുകാരണം അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ക്രിസ്താബ്ദം 1386ല്‍ ടുണീഷ്യയിലേക്ക് പോയ അദ്ദേഹത്തെ രാജാവ് അബ്ദുല്‍ അബ്ബാസ് സര്‍വ്വാദരങ്ങളോടെ സ്വീകരിച്ചിരുത്തി. അവിടെ പഠനത്തിലും ഗവേഷണത്തിലുമായി കഴിഞ്ഞുകൂടിയ ഖല്‍ദൂന്‍ താരീഖ ജാബനുഖല്‍ദൂന്റെ രചന പുനരാരംഭിച്ചു. ഗ്രന്ഥരചനക്കാവശ്യമായ വിഭവങ്ങളും മാധ്യമങ്ങളും കൊട്ടാരത്തില്‍ വേണ്ടത്രലഭ്യമായിരുന്നു. ഹിജ്‌റ 748ല്‍ ഇതിന്റെ ഒന്നാം പ്രതി പൂര്‍ത്തിയായി. ഇസ്‌ലാമിന് മുമ്പും ശേഷവുമുള്ള അറബിചരിത്രം, വിവിധ ഇസ്‌ലാമികരാഷ്ട്രങ്ങള്‍, ബര്‍ബര്‍ ചരിത്രം എന്നിവയാണ് ഇതില്‍ ഖല്‍ദൂന്‍ പ്രതിപാദിക്കുന്നത്. അബുല്‍ അബ്ബാസിന്റെ മന്ത്രി ഇബ്‌നു അറഫ നടത്തിയ കുപ്രചരണങ്ങള്‍ കാരണം ലഭിച്ചിരുന്ന മുഴുവന്‍ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഖല്‍ദൂന് തടയപ്പെട്ടു. രാഷ്ട്രീയ ജീവിതം മടുത്ത അദ്ദേഹം ടുണീഷ്യ വിടാന്‍ തീരുമാനിച്ചു. തുറമുഖത്തേക്ക് പോകവെ അനവധി പണ്ഡിതന്മാരും പൗരപ്രമുഖരും ശിഷ്യഗണങ്ങളും വിരഹത്തോടെ അദ്ദേഹത്തെ അനുഗമിച്ചു. അങ്ങനെ ഹിജ്‌റ 784ല്‍ കിഴക്കന്‍ രാജ്യങ്ങളിലേക്ക് യാത്ര തിരിച്ചു. അലക്‌സാണ്ട്രിയയിലേക്കും, ശേഷം കൈറോയിലേക്കും പോയി. അമ്പത്തഞ്ചാം വയസ്സില്‍ നടത്തിയ ഈ യാത്രയില്‍ ലോകസഞ്ചാരി ഇബ്‌നു ബത്തൂത്തയെപ്പോലെ കൈറോ നഗരത്തിന്റെ പ്രൗഢിയും ഗാംഭീര്യവും കണ്ട് അദ്ദേഹം അത്ഭുതസ്തംഭതനായി.
അല്‍ അസ്ഹറിലെ അദ്ധ്യാപകന്‍
അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപനത്തിലൂടെ കൈറോ സമൂഹത്തിന്റെ ധിഷണയെ ഖല്‍ദൂന്‍ വശീകരിച്ചു. ഖല്‍ദൂനീ ചിന്തകളും വീക്ഷണങ്ങളും അവര്‍ക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ഇതിനിടയില്‍ രാജാവ് ളാഹിറുമായി ഖല്‍ദൂന്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അംറുബ്‌നുല്‍ ആസ് യൂണിവേഴ്‌സിറ്റിക്കടുത്തുള്‌ല ഖംഫിയ്യ മദ്‌റസയില്‍ അധ്യാപകനായി ഖല്‍ദൂന്‍ നിയമിതനായി. ശേഷം മാലികീ മദ്ഹബിന്റെ ഖാളിയായി ളാഹിര്‍ അദ്ദേഹത്തെ നിയമിച്ചു. ജോലിയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും നാട്ടിലെ മുഴുവന്‍ പ്രശ്‌നങ്ങളും പ്രക്ഷോഭങ്ങളും അമര്‍ച്ച ചെയ്യുന്നതില്‍ അതിയായ താല്‍പര്യം കാണിക്കുകയും ചെയ്തതിന്റെ ഫലമായി അധികം വൈകാതെ ഖല്‍ദൂന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. അതുകഴിഞ്ഞ് അല്‍പകാലത്തിന് ശേഷം താന്‍ നിര്‍മ്മിച്ച പുതിയ മദ്‌റസയില്‍ മാലികീ കര്‍മശാസ്ത്ര അധ്യാപകനായി സുല്‍ത്താന്‍ ളാഹിര്‍ ഖല്‍ദൂനെ നിയമിച്ചു. ഖംഫിയ്യ, ളാഹിരിയ്യ, മദ്‌റസകളില്‍ അധ്യാപനം തുടരവെ ഹിജ്‌റ 789ല്‍ ഹജ്ജിന് പോവുകയും കൈറോയിലേക്കു മടങ്ങുകയും ചെയ്തു. ളാഹിരിയ്യ, സ്വറഅതുമിശ് മദ്രസകളില്‍ അധ്യാപനം നടത്തിയ ഖല്‍ദൂന്‍ മൂന്ന് മാസത്തിനുശേഷം സുല്‍ത്താന്റെ കീഴില്‍ ജാഷങ്കീറില്‍ പ്രവര്‍ത്തിക്കുന്ന ഖാന്‍ഖാഹില്‍ നിയമിതനായി.
ബൈത്തുല്‍ മുഖദ്ധസിലേക്കൊരു യാത്ര
ഹിജ്‌റ 801ല്‍ സുല്‍ത്താന്‍ ഫറജ്ബ്‌നു ബര്‍ഖുഖിന്റെ അനുമതിപ്രകാരം ഇബ്‌നുഖല്‍ദൂന്‍ ബൈത്തുല്‍ മുഖദ്ദസ് സന്ദര്‍ശിച്ചു. ആ വിശുദ്ധ ഭൂമിയില്‍ ചുറ്റിക്കറങ്ങി ബൈത്തുല്‍ മുഖദ്ദസ് പള്ളി,ഖബറു ഇബ്രാഹീം തുടങ്ങി അവിടെയുള്ള നിത്യസ്മാരകങ്ങളെനോക്കിക്കണ്ടു. ശേഷം ഈജിപ്തിലേക്ക് മടങ്ങിയ അദ്ദേഹം പെട്ടെന്നുതന്നെ തിരിച്ചുവരികയും ഗസ സന്ദര്‍ശിക്കുകയും ചെയ്തു. ശാമില്‍ നിന്നുള്ള മടക്കത്തില്‍ സുല്‍ത്താന്റെ ആളുകളെ കാണുകയും അവരുടെ കൂടെ ഹിജ്‌റ 802-ല്‍ കൈറോയിലേക്ക് പോവുകയും ചെയ്തു. കൈയോറിയിലെത്തിയ ഇബ്‌നു ഖല്‍ദൂന്‍ ഖാളി സ്ഥാനത്ത് അവരോധിക്കപ്പെട്ടെങ്കിലും ഉടനെ തന്നെ അദ്ദേഹം ഈ സ്ഥാനമൊഴിഞ്ഞു. അങ്ങനെയിരിക്കെയാണ് തൈമൂര്‍ലങ്ക് ശാമിനെ ആക്രമിക്കാന്‍ വന്നിട്ടുണ്ടെന്നും ഹല്‍ബ് പട്ടണത്തില്‍ ആധിപത്യം സ്ഥാപിച്ചതുകഴിഞ്ഞുവെന്നുമുള്ള വാര്‍ത്ത പരന്നത്. ഇബ്‌നു ഖല്‍ദൂനുള്‍പ്പെടെ നാല് കര്‍മശാസ്ത്രപണ്ഡിതന്മാരെയും നാല് ഖാളിമാരെയും കൂടെക്കൂട്ടി സുല്‍ത്താന്‍ ഹാസിര്‍ ഫറജ് മുഗള്‍ ചക്രവര്‍ത്തിയായ തൈമൂറുമായി സന്ധി ചെയ്ത് അവരെ മടക്കി അയക്കാന്‍ പോയി. ഈ സമയം ഡമസ്‌ക്കസിലെത്തിയ ഖല്‍ദൂന്‍ ആദിലിയ്യ മദ്‌റസയിലെ പണ്ഡിതന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തി. തന്റെ നാട്ടില്‍ പൊട്ടിപ്പുറപ്പെട്ട കലാപം അടിച്ചമര്‍ത്താന്‍ വേണ്ടി ഹാസിര്‍ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ തൈമൂറുമായി സന്ധി നടത്താന്‍ ഖല്‍ദൂന്‍ തീരുമാനിച്ചു. ഡമസ്‌ക്കസ് ഉപരോധം പിന്‍വലിച്ച് തൈമൂറിനെ പ്രീണിപ്പിക്കാന്‍ ഖല്‍ദൂന്‍ ശ്രമിച്ചെങ്കിലും അത് പാളിപ്പോയി. എങ്കിലും അറബ് പോരാട്ടവീര്യത്തിന് ശക്തിപകരുന്നതില്‍ ഈ കൂടിക്കാഴ്ചക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. ഡമസ്‌ക്കസിലെ ജീവിതം മടുത്ത അദ്ദേഹം ഏതാനും ആഴ്ചകള്‍ക്ക് ശേഷം കൈറോയിലേക്ക് മടങ്ങി. സുല്‍ത്താന്‍ മൂന്നാമതായും അദ്ദേഹത്തെ മാലികി മദ്ഹബിന്റെ ഖാളിയായി നിയമിച്ചു. ശേഷം ഈ സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ട അദ്ദേഹം ഹിജ്‌റ 800 ദുല്‍ഹജ്ജ് 10ന് നാലാമതായും ഈ സ്ഥാനത്ത് അപരോധിക്കപ്പെട്ടു. പിന്നീട് 806, 807, 808 വര്‍ഷങ്ങളിലും സ്ഥാനഭ്രഷ്‌നാക്കപ്പെടുകയും നിയമിക്കപ്പെടുകയും ചെയ്തു. അങ്ങനെ ഖാളിസ്ഥാനത്ത് തുടരവെയാണ് ഹിജ്‌റ 808 റമളാന്‍ 26 സി. 1405 മാര്‍ച്ച് 7ന് തന്റെ 78-#ാ#ം വയസ്സില്‍ സംഭവബഹുലമായ ആ ജീവിതത്തിന് തിരശ്ശീല വീഴുന്നത്. ഇബ്‌നു ഖല്‍ദൂന്‍ സ്വന്തം കൈപ്പടയിലെഴുതിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇബ്‌നു ഖല്‍ദൂന്റെ ലിപി എന്ന പേരില്‍ അലക്‌സാണ്ട്രിയന്‍ ലൈബ്രറി ഒരു ബുക്‌ലെറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഖല്‍ദൂന്റെ അതുല്യമായ രണ്ട് കൃതികളാണ് ഇതിലുള്ളത്. ജീവിതത്തിന്റെ പ്രാരംഭദിശയില്‍ അദ്ദേഹമെഴുതിയ കാര്യങ്ങളെ ലുബാബുല്‍ മഹ്‌സല്‍ എന്നപേരില്‍ ഇതിന്റെ ആദ്യഭാഗത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസിദ്ധ പണ്ഡിതന്‍ ഫഖ്‌റുദ്ധീന്‍ അമാസിയുടെ മതനിതാന ശാസ്ത്രം, വിശ്വാസ ശാസ്ത്രം എന്നിവ പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് അല്‍മഹസല്‍. ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ), അല്‍മഖ്‌രീസി, തുടങ്ങിയവരടങ്ങുന്ന പണ്ഡിത സംഘത്തിന് മരിക്കുന്നതിന്റെ പത്തുവര്‍ഷം മുമ്പ് അദ്ദേഹമെഴുതിക്കൊടുത്ത സാക്ഷ്യപത്രമാണ് രണ്ടാമത്തേത്.
ഇബ്നു ഖല്‍ദൂന്‍ രാജാക്കന്മാരുടെയും സുൽത്താന്മാരുടെയും കൊട്ടാരങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു. ഹഫ്സിദ് ഭരണകൂടത്തിലെ ചലനങ്ങളെ സംബന്ധിച്ച് പഠനം നടത്തി. സ്പെയ്നിലെ ഗ്രാനഡ അദ്ദേഹത്തെ ഊഷ്മളമായി സ്വാഗതം ചെയ്തു, അവരുടെ ഭരണാധികാരി മുഹമ്മദ് ഇബ്ൻ യൂസുഫ് അൽ-അഹ്മർ ആയിരുന്നു. അതേ സമയം, കാസ്റ്റെൽ സ്വേച്ഛാധിപതിമാർക്കിടയിൽ സ്വന്തമായി നിലപാട് എടുക്കാനും അദ്ദേഹം ധൈര്യം കാണിച്ചു.
മാലികികളുടെ അധ്യാപകനായും നിയമജ്ഞനായും ഖാമിയ്യ സ്കൂളിലെ ജോലിക്ക് പുറമേ, ഇബ്‌നു ഖൽദൂൻ ഖാളി സ്ഥാനവും ഏറ്റെടുത്തു. സൂഫി ദർവീഷുകളുടെ ഏറ്റവും വലിയ സത്രമായ "ഖാൻഖാഹെ ബൈബർസ്" എന്ന സ്ഥാപനത്തിന്റെ മേധാവി സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി. അവസാനം ഈജിപ്തിലെ ന്യായാധിപന്മാരുടെ ന്യായാധിപനായി അദ്ദേഹത്തെ നിയമിക്കപ്പെട്ടു.
സുൽത്താന്മാരുടെ കൊട്ടാരങ്ങളിൽ അദ്ദേഹം അലങ്കരിച്ച സ്ഥാനമാനങ്ങൾ ചിലപ്പോഴൊക്കെ തെറ്റിദ്ധാരണകള്‍ക്കും വഴി വെച്ചിട്ടുണ്ട്. മംഗോളിയൻ-തുർക്കിഷ് ഭരണാധികാരി തിമൂറുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച വിവാദമായിരുന്നു. തിമൂറിന്റെ കൈ ചുംബിക്കുകയും അദ്ദേഹത്തോട് സ്നേഹവും ആദരവും പ്രകടിപ്പിച്ച് ബുർദയുടെ തയുടെ ഒരു കോപ്പി സമ്മാനിക്കുകയും ചെയ്തു. മുസ്‍ലിം സമൂഹത്തിന്റെ രക്ഷയായിരുന്നു ഇതിലൂടെ അദ്ദേഹം ലക്ഷ്യം വെച്ചത് എന്നാണ് പറയപ്പെടുന്നത്. കൊട്ടാരങ്ങളിൽ കയറി സുൽത്താന്മാരുടെ മുഖസ്തുതി പറയുക, അതിലൂടെ അധികാര സ്ഥാനങ്ങള്‍ നേടിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്നത്.
അതുല്യ പ്രതിഭ
ഒരു പ്രതിഭയെ പ്രതിഭയാക്കുന്ന എല്ലാ ഗുണവിശേഷണങ്ങളും കഴിവുകളും ഉള്‍ചേര്‍ന്ന പണ്ഡിതനായിരുന്നു ഇബ്‌നു ഖല്‍ദൂന്‍. പ്രശസ്ത ഓറിയന്റലിസ്റ്റ് ലൈഫി ബ്രേന്‍ഫസാല്‍ വ്യക്തമാക്കുന്നു: മാനുഷിക ജ്ഞാനങ്ങളില്‍ എല്ലാം ഒരുമിച്ചുകൂടിയവരാണ് ഇബ്‌നു ഖല്‍ദൂന്‍ ചരിത്ര രചനയിലെ വേറിട്ട രീതിയാണ് യഥാര്‍ത്ഥ ചരിത്രവും അതിന്റെ വിശാലാര്‍ത്ഥവും ഗ്രഹിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഖല്‍ദൂനി ചിന്തകള്‍ പ്രചുരപ്രചാരം നേടിയ കാലത്താണ് ചരിത്ര പഠനത്തിനുവേണ്ടി പലരും മുന്നോട്ടുവന്നത്. ഭൂതകാല സംഭവങ്ങളുടെയും ഗതകാല സംഗതികളുടെയും യഥാര്‍ത്ഥഴും സംശുദ്ധവുമായ രേഖയായി ചരിത്രം അക്കാലത്ത് വിലയിരുത്തപ്പെട്ടതാണ് ഇതിനു കാരണം.'' ഫ്രഞ്ച് ഓറിയന്റലിസ്റ്റായ തയ്യായ പറയുന്നു: അറബി സാഹിത്യവും മനുഷ്യ സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ പാരമ്പര്യവും പ്രതിപാദിക്കുന്ന അമുല്യഗ്രന്ഥങ്ങള്‍ നമുക്ക് നല്‍കിയാണ് ഇബ്‌നു ഖല്‍ദൂന്‍ പോയത്.'' സോഷ്യോളജി സ്ഥാപകന്‍ സാമൂഹ്യ ശാസ്ത്രത്തിന്റെ ആദ്യപിതാവായി ഇബ്‌നു ഖല്‍ദൂനെ നമുക്ക് കണക്കാക്കാം. അള്ളവാഹിറുല്‍ ഇജ്തിമാഇയ്യ, വാകിആത്തുല്‍ ഇമ്‌റാനില്‍ ബഷരി, അഹ്‌വാലുല്‍ ഇജ്തിമാഇല്‍ ഇന്‍സാനിയ്യ, എന്നിവ ഈ വിഷയം ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥങ്ങളാണ്. ബ്രഹത്തായ മറ്റൊരു ഗ്രന്ഥം ഇവ്വിഷയകമായി മഹാന്‍ രചിച്ചിട്ടുണ്ട്. കിതാബുല്‍ ഇബരി വ ദീവാനൂല്‍ ഖബരി വല്‍ മുബ്തദഇ ഫീ അയ്യാമില്‍ അറബി വല്‍ അജമി വല്‍ ബര്‍ബരി വമന്‍ ആസാറഹും മിന്‍ ദവിസ്സുല്‍ത്താനില്‍ അക്ബര്‍ എന്നാണതിന്റെ പൂര്‍ണ്ണനാമം. മുഖദ്ദമിയുള്‍പ്പെടെ മൂന്ന് ഗ്രന്ഥങ്ങള്‍ ഇതിലൂടെ സംസ്‌കാരവും പ്രകൃതിയും അറബികളുടെ അവസ്ഥകള്‍, ബര്‍ബരി ചരിത്രം എന്നിവയാണവ. ഇസ്‌ലാമിക ലോകത്ത് ഒട്ടനേകം വൈജ്ഞാനിക ശേഖരങ്ങളും വിസ്മയലോകങ്ങളും പണിത മഹാനായ ഇബ്‌നു ഖല്‍ദൂന്‍ ചരിത്രത്തിലെ വേറിട്ട സാന്നിധ്യം തന്നെയാണ്. അറിവിന്റെ അപാരമായ ആഴങ്ങളിലേക്ക് ജീവിത സഞ്ചാരം നടത്തിയ അദ്ദേഹം ഏതുകാലത്തെയും ജനതക്ക് ജ്ഞാനത്തിന്റെ തെളിവും അവലംബവുമാണെന്ന കാര്യം തീര്‍ച്ച.
(അബ്ദുല്‍ ബസ്വീര്‍ അരീക്കോട്/
അവലംബം: അല്‍ ഹജ്ജു വല്‍ ഉംറ)
Leave A Comment