അടുത്ത ആക്രമണത്തിന് മുമ്പുള്ള ഈ ഇടവേളയെ നമുക്ക് സമാധാനമെന്ന് വിളിക്കാം
ഗാസയില്‍ സമാധാനം സ്ഥാപിതമായതിന് ശേഷം ദി ഇന്‍ഡിപെന്‍ഡന്റ് മിഡിലീസ്റ്റ് പ്രതിനിധി റോബര്‍ട്ട് ഫിസ്ക് എഴുതിയ ലേഖനത്തിന്റെ തര്‍‍ജമ. അടുത്ത അഴിഞ്ഞാട്ടത്തിന് മുമ്പ് അക്രമം എടുക്കുന്ന ചെറിയ ഇടവേള മാത്രമാണ് ഈ സമാധാനമെന്ന് ലേഖകന്‍.  width=അപ്പോള്‍ പിന്നെ എല്ലാം എന്തിനായിരുന്നു. ഇസ്രായേല്‍ നടത്തിയ ഒരു ആക്രമണത്തില്‍ 11 മാസം പ്രായമുള്ള ഫലസ്തീന്‍ പൈതലും മരിച്ചു, അവന്റെ മൊത്തം കുടുംബത്തോടൊപ്പം. മൊത്തം കണക്കെടുത്തു നോക്കുമ്പോള്‍ 150 ഓളം ഫലസ്തീനികള്‍ക്ക് ജീവഹാനി സംഭവിച്ചു. അവരില്‍ എഴുപത് ശതമാനവും സാധാരണക്കാരായ പൌരന്‍മാരാണ്. കൂട്ടത്തില്‍ ആറ് ഇസ്രായേലികളും വധിക്കപ്പെട്ടു. 1500 ലേറെ വ്യോമാക്രമണം നടന്നു ഫലസ്തീനില്‍. അത്ര തന്നെ റോക്കറ്റാക്രമണം ഇസ്രായേലിലും. കണക്ക് ഭീകരം തന്നെ, പരസ്പരം താരതമ്യം പോലും അര്‍ഹിക്കാത്ത ഒന്ന്. ഇതെല്ലാം നടത്തിയിട്ടുമന്ത് നേടി? അവസാനം തീരുമാനയത് താത്കാലിക വെടിനിര്‍ത്തല്‍ മാത്രം! ഒരു സമാധാന കരാറില്‍ വരെ എത്താനാകാതെ അക്രമത്തിന് താത്കാലിക വിരാമം. എന്നു പറഞ്ഞാല്‍ ഫലസ്തീനിലെ ഈ സമാധാനം അടുത്ത അക്രമത്തിനു മുമ്പുള്ള ചെറിയ ഇടവേള മാത്രമാണ്. ഇസ്രായേലിന്റെ വിമര്‍ശകരുടെ എണ്ണം അധികരിച്ചു കൊണ്ടിരിക്കുകയാണ്; അതിനു തക്ക കാരണമുണ്ട് താനും. ‘അക്രമത്തിന് അന്ത്യമായി; തെരഞ്ഞെടുപ്പിന് തുടക്കവും’ എന്നായിരുന്നു അക്രമ കാലത്തുടനീളം ജൂതഭരണകൂടത്തെ അനുകൂലിച്ച രാജ്യത്തെ പ്രമുഖ പത്രമായ ജറൂസലേം പോസ്റ്റിലെ മെയിന്‍വാര്‍ത്തയുടെ തലക്കെട്ട്. ഒരാഴ്ച മുമ്പു ഹമാസ് നേതാവ് ജഅബരിയെ കൊലപ്പെടുത്തയതോടെ സത്യത്തില്‍ നെതന്യാഹു തന്റെ തെരഞ്ഞെടുപ്പ് കാമ്പയിന്‍തുടങ്ങുകയായിരുന്നു. ഗാസയിലെ ബോംബാക്രമണം തെരഞ്ഞെടുപ്പ് കാമ്പയിനെ കാര്യമായി മുന്നോട്ടെടുത്തിട്ടുണ്ട്. ആക്രമണം ഇസ്രായേലുകാര്‍ക്ക് ഒരു കാര്യത്തില്‍ ഉറപ്പുകൊടുത്തു. സുരക്ഷിതരായി ഇനിയും രാജ്യത്ത് ജീവിക്കണമെങ്കില്‍ തെരഞ്ഞെടുപ്പില്‍ ആരെ വിജയിപ്പിക്കണമെന്ന്. വെടിനിറുത്തല്‍ പ്രഖ്യാപിച്ചതോടെ നെതന്യാഹുവിനെ അല്‍പം പരിഭ്രമത്തോടെയാണ് കാണപ്പെട്ടത്. ‘എനിക്കറിയാം, ഇതിലേറെ ശക്തമായ സൈനിക നടപടി വേണമെന്ന് ആവശ്യപ്പെടുന്ന ആളുകള്‍ രാജ്യത്തുണ്ടെന്ന് എനിക്കറിയാം. പക്ഷേ, കാലം കഴിയും തോറും രാജ്യത്തിന് അഭിമുഖീകരിക്കേണ്ട വെല്ലുവിളികള്‍ ശക്തി പ്രാപിച്ചു വരികയാണ്. യുക്തിയോടെയും ബുദ്ധിപരമായും നാം കരുക്കള്‍ നീക്കി തുടങ്ങേണ്ടിയിരിക്കുന്നു..’ അളന്നുമുറിച്ച വാക്കുകളാണ് ജനങ്ങളെ അഭിസംബോധന ചെയ്ത് നെതന്യാഹു ഉപയോഗിച്ചത്. എന്നാലും ചര്‍ച്ചിലിനോളം വന്നില്ല. ഏതായാലും ഇസ്രായേല്‍ അക്രമത്തിലൂടെ ഒരു വിഡ്ഢിത്തം ചെയ്തു. ഫലസ്തീനില്‍ ഹമാസിന്റെ വിജയ സാധ്യത വര്‍ധിപ്പിച്ചുവെന്നതാണത്. തങ്ങളുടെ കൂട്ടാളിയായി കണക്കാക്കുന്ന ഫത്ഹ് നേതാവ് മഹ്മൂദ് അബ്ബാസിന്റെ പരാജയ സാധ്യതയും കൂടി. അബ്ബാസ് ആക്രമണ സമയത്ത് രാമല്ലയിലെ തന്റെ കൊട്ടാരത്തില്‍ തന്നെ ഇരിപ്പായിരുന്നു. ഇത്തവണയും ജൂതരാഷ്ട്രം നടത്തിയ ഒരോ ബോംബ് വര്‍ഷവും വരുംകാല ഫലസ്തീനില്‍ ഫതഹിന്റെ സാധ്യതയുടെ തോത് ഇല്ലാതാക്കി കൊണ്ടിരുന്നു, എപ്പോഴത്തെയുമെന്ന പോലെ. ഐക്യാരഷ്ട്രസഭാംഗത്വം ഫലസ്തീന് നേടിയെടുക്കാന്‍ അബ്ബാസിന് കഴിയുന്നുവെന്ന് തന്നെയിരിക്കട്ടെ. എന്നാലും നിലവില്‍ പ്രദേശത്ത് ഹമാസിനുള്ള ജനകീയത ഫതഹിന് ലഭിക്കില്ല. പ്രശ്നത്തിലിടപെടുക വഴി ഈജിപ്തിലെ പ്രസിഡണ്ട് മുഹമ്മ്ദ് മൂര്‍സി ആര്‍ജിച്ചെടുത്ത രാഷ്ട്രീയ പ്രാധാന്യം പോലും അബ്ബാസിന് വെടിനിര്‍ത്തിയതിന് ശേഷമുള്ള ഫലസ്തീനില്‍ അവകാശപ്പെടാനാകില്ല. ഈജിപ്തിന്റെയും തുര്‍ക്കിയുടേതുമടക്കമുള്ള അറബ് ദൌത്യസംഘം ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ചെന്നത് ഗാസയിലേക്കാണ്, റാമല്ലിയിലേക്കല്ല. (യു.എസ് സ്റ്റേറ്റ്സ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ ഫതഹുമായി മാത്രമേ വിഷയം ചര്‍ച്ച ചെയ്യൂവെന്ന് പ്രസ്താവിച്ചതും ഇതോട് ചേര്‍ത്തു വായിക്കുക. വിവര്‍ത്തകന്‍.)  width=തങ്ങളുടെ യുദ്ധങ്ങളിലെല്ലാം ഒരു തരം കബളിപ്പിക്കല്‍ നയമാണ് ഇസ്രായേല്‍ സ്വീകരിച്ചു വരാറ്. ഇത്തവണയും അത് തുടര്‍ന്നു. 1948 ല്‍ ‘പുതുതായി പ്രഖ്യാപിച്ച ജൂതരാജ്യത്തെ തകര്‍‌ക്കാന്‍ അറബുരാജ്യങ്ങള്‍ കച്ചകെട്ടിയതോടെയാണ്’ ഗാസയുദ്ധം തുടങ്ങിയതെന്ന് പരസ്യപ്രസ്താവന നടത്തി വാഷിംഗ്ടണിലെ ഇസ്രായേല്‍ അംബാസഡറായ മൈക്കല്‍ ഓറന്‍. ആ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. അതെ വര്‍ഷം ഏഴര ലക്ഷത്തോളം വരുന്ന ഫല്സ്തീനികളെ തങ്ങളുടെ വീട്ടുപറമ്പില്‍ നിന്ന ജൂതരാഷ്ട്രം അടിച്ചിറക്കയതാണ് ഗാസ യുദ്ധത്തിന്റെ മൂല കാരണം. ശരിയാണ്, അവരിലേറെ പേര്‍ സ്വരക്ഷക്കായി നീങ്ങിയത് ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകളിലേക്കായിരുന്നു. കുടിയിറക്കപ്പട്ടവരുടെ പേരമക്കളാണിന്നിവിടെ നിന്ന് തിരിച്ച് റോക്കറ്റ് വിടുന്നത്. തങ്ങളുടെ സ്വന്തം പ്രപിതാക്കളുടെ കൈവശ പ്രദേശത്തേക്ക് തന്നെയാണ് അവര്‍ ഇന്ന് റോക്കറ്റ് വിട്ടു കൊണ്ടിരിക്കുന്നത് എന്നും വേണമെങ്കില്‍ പറയാം. ‘തങ്ങളുടെ എതിര്‍ചേരിയിലെ ഭടന്മാരെയും അവരുടെ സൈനിക കേന്ദ്രങ്ങളെയും മാത്രമാണ് ഇസ്രായേല്‍ ആക്രമിച്ചത്. അതെസമയം ഹമാസിന്റെ ആക്രമണം ഇസ്രായേലിലെ സാധാരണക്കാരായ പൌരന്മാരെയും അവരുടെ വീടുകളെയുമാണ് ലക്ഷ്യമാക്കിയതെ’ന്ന് എഴുതി International Institute for counter Terrorism ത്തിന്റെ പ്രമുഖ മേധാവി ഓഫിര്‍ ഫോക് താരതമ്യം ചെയ്തു കണ്ടു.  അങ്ങനെയായിരുന്നുവെങ്കില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ എഴുപത് ശതമാനവും എങ്ങനെ സാധാരണ പൌരരായി? നിരവധി പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഈ നരമേധത്തിന് എങ്ങനെ ഇരയാക്കപ്പെട്ടു? ‘ഞങ്ങളുടെ ജനതയെ സംബന്ധിച്ചിടത്തോളം ഹമാസ് നടത്തുന്ന ഈ റോക്കറ്റാക്രമണങ്ങള്‍ എത്ര ഗൌരമേറിയതാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാവില്ല..,’ നേരിട്ടു സംസാരിച്ചപ്പോള്‍ ഇസ്രായേലിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നോട് തട്ടിക്കയറി. ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതികള്‍ ഫലസ്തീനിലെ ജനതയെ സംബന്ധിച്ചിടത്തോളം എത്ര അപകടകരമാണെന്ന് എന്തു കൊണ്ട് അയാള്‍ക്ക് മനസ്സിലാക്കാനാകുന്നില്ലെന്നായിരുന്നു ഞാനപ്പോള്‍ ആലോചിച്ചത്. ശരിയാണ്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഹമാസിന്റെ ആക്രമണങ്ങള്‍ ഇസ്രായേലിന് പ്രധാനം തന്നെയാണ്. (തലക്കെട്ടിന് റഫീഖ് തിരുവള്ളൂരിനോട് കടപ്പാട്. വിവര്‍ത്തകന്‍)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter