മതം,ശാസ്ത്രം,യുക്തി, ലിംഗ രാഷ്ട്രീയം എന്ന കൃതിയുടെ വായനാനുഭവം
ഈയടുത്ത് വായിച്ച പുസ്തകമാണ് 'മതം ശാസ്ത്രം യുക്തി ലിംഗ രാഷ്ട്രീയം' എന്ന തലക്കെട്ടില്‍ തെരഞ്ഞെടുത്ത ലേഖനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കൃതി.
ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സ്റ്റഡി ഓഫ് റിലീജ്യന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ റഷീദ് ഹുദവി ഏലംകുളവും ഇസ്‌ലാം ഓണ്‍വെബ് എഡിറ്ററും എഴുത്തുകാരനുമായ അബ്ദുല്‍ ഹഖ് ഹുദവി മുളയങ്കാവും ചേര്‍ന്ന് ക്രോഡീകരിച്ചെടുത്ത 'മതം, ശാസ്ത്രം, യുക്തി, ലിംഗ രാഷ്ട്രീയം' എന്ന കൃതി നാസ്തിക-ലിബറല്‍-യുക്തി - വാദങ്ങളെ നിര്‍വീര്യമാക്കുകയും മതത്തിന്റെ അന്തസത്ത യഥാര്‍ത്ഥ ബോധത്തിലൂടെ കണിശമായി ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്.
ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, എംപി അബ്ദുസ്സമദ് സമദാനി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, സി. ഹംസ സാഹിബ്, ഇ.എം സുഹൈല്‍ ഹുദവി ചെമ്പുലങ്ങാട്, റഷീദ് ഹുദവി ഏലംകുളം, മുഹമ്മദ് ഫാരിസ് പി.യു, മുഹമ്മദ് ജൗഹര്‍ കാവനൂര്‍ എന്നീ പ്രശസ്തരുടെ ചിന്തനീയ പഠനങ്ങളാല്‍ സമ്പുഷ്ടമാണ് കൃതി.
വിശ്വാസം ശാസ്ത്രത്തിന് പ്രചോദനമാണെന്നും ശാസ്ത്രവും ഇസ്‌ലാമും പരസ്പര വിരുദ്ധമല്ലെന്നും ഡോ.ബഹാഉദ്ധീന്‍ നദ്‌വിയുടെ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്. വിശ്വാസത്തിലൂന്നിയ അന്വേഷണമാണ് ശാസ്ത്രമെന്ന് അബ്ദുസലാം ഫൈസി ഒളവട്ടൂരിന്റെ പഠനം നമ്മെ ബോധ്യപ്പെടുത്തുന്നു. ഈ രണ്ട് പഠനത്തിലൂടെയും നാം കടന്ന് പോവുമ്പോള്‍ ശാസ്ത്രം വിശ്വാസത്തിന് എതിരല്ലെന്നും ഇസ്‌ലാമിക വിശ്വാസം ശാസ്ത്രാന്വേഷണത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും നമുക്ക് വ്യക്തമാകും.
Read More: ദൈവത്തെ ആരാണ് സൃഷ്ടിച്ചത്?
യുക്തിവാദത്തെ യുക്തിവിചാരണ ചെയ്യുന്നതാണ് സി.ഹംസ സാഹിബിന്റെ രചന. യുക്തിവാദത്തിന്റെ അയുക്തികത ലളിതമായി അദ്ദേഹം വിശദീകരിക്കുന്നു. ഇസ്‌ലാമും ലിബറലിസവും തമ്മിലുള്ള പഠനമാണ് ഇ.എം സുഹൈല്‍ ഹുദവി തന്റെ ലേഖനത്തിലൂടെ മുന്നോട്ട് വെക്കുന്നത്. എല്‍.ജി.ബി.ടി വിഷയത്തെ എങ്ങനെ സമീപിക്കണണമെന്ന രീതി ശാസ്ത്രപരമായ വിശകലനമാണ് തുടര്‍ന്നുള്ള രണ്ട് ലേഖനങ്ങളിലായി പുസ്തകത്തിന്റെ എഡി്റ്റര്‍മാരിലൊരാളും കൂടിയായ റഷീദ് ഹുദവി ഏലംകുളത്തിന്റേത്. പരിണാമത്തെകുറിച്ചും ഫെമിനസത്തെകുറിച്ചുമുള്ള കാലികപ്രസക്തമായ ഫാരിസ് പിയു,ജൗഹര്‍ കാവനൂര്‍ എന്നിവര്‍ എഴുതിയിട്ടുള്ള രണ്ട് പഠനങ്ങളാണ് പുസ്തകത്തില്‍ അവസാനത്തേത്.
മതവും ശാസ്ത്രവും പരസ്പര വിരുദ്ധമാണെന്നതിനെ വളരെ ആധികാരികമായി പൊളിച്ചുകളയുന്നതോടൊപ്പം, ശാസ്ത്രം- യുക്തി തുടങ്ങിയവയില്‍ ഇസ്ലാമിക വീക്ഷണവും പ്രതിപാദിക്കുന്ന വ്യത്യസ്തമായ രീതിയിലാണ് കൃതിയുടെ ക്രോഡീകരണം.
ശാസ്ത്രീയ പുരോഗതി ദൈവ നിഷേധത്തിലേക്ക് നയിക്കുന്നില്ലെന്നും,ശാസ്ത്ര യുക്തിയും മനുഷ്യനും തമ്മിലുള്ള അന്തരങ്ങളെക്കുറിച്ചും, സ്വവര്‍ഗലൈംഗിക വാദികളും മുസ്ലിം പാരമ്പര്യവും, ലിംഗമാറ്റ ശാസ്ത്രക്രിയയും ഇസ്ലാമിക നിയമവും, പരിണാമ സിദ്ധാന്തവും സേപ്പിയനിസവും, ലിംഗ സമത്വവും ഫെമിനിസവും തുടങ്ങി ധാരാളം ചിന്തോദ്ദീപകമായ പഠനങ്ങള്‍ ക്രിയാത്മകമായാണ് ഈ കൃതിയില്‍ ചര്‍ച്ച ചെയ്യുന്നത്. വളരെ ഡിപ്ലോമാറ്റിക്കായ രീതിയില്‍ തയ്യാറാക്കപ്പെട്ട ഈ ഗ്രന്ഥം വായിച്ചിരിക്കേണ്ടതിന്റെ അനിവാര്യതയെ സൂചിപ്പിക്കുന്നു. ചെമ്മാട് ബുക്ക്പ്ലസാണ് കൃതിയുടെ പ്രസാധകര്‍. 183 പേജുകളിലായി ഏഴു പഠനങ്ങളും എം.പി അബ്ദുസമദ് സമദാനി സാഹിബിന്റെ പ്രൗഢഗംഭീരമായ അവതാരികയും മനോഹാരിത പകരുന്ന ഈ എഡിറ്റഡ് വര്‍ക്കിന് 200 രൂപയാണ് വില.
Read more: "മതം, ശാസ്ത്രം, യുക്തി, ലിംഗ രാഷ്ട്രീയം" പുസ്തകം പ്രകാശനം ചെയ്തു
Leave A Comment