ഖുർആൻ മനഃപാഠമാക്കിയ 800 വിദ്യാർത്ഥികളെ തുർക്കി ആദരിച്ചു
- Web desk
- Nov 10, 2022 - 12:40
- Updated: Nov 10, 2022 - 12:40
ഖുർആൻ മനഃപാഠമാക്കിയ 800 പേര്‍ക്ക് ബിരുദദാനം നടത്തി തുര്‍കി. ഖുര്‍ആന്‍ പൂര്‍ണ്ണമായും ഹൃദിസ്ഥമാക്കിയ 514 പുരുഷന്മാര്‍ക്കും 286 സ്ത്രീകള്‍ക്കുമാണ്, ഹാഫിള് ബിരുദം നല്കിയത്.
തുർക്കി മതകാര്യ വകുപ്പ് പ്രസിഡന്റ് അലി എർബാസ് ചടങ്ങില്‍ പങ്കെടുത്തു. വിശുദ്ധ ഖുർആന്‍ മനുഷ്യരാശിക്ക് ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണെന്നും ഈ ഗ്രന്ഥം ജീവിതത്തിൽ എല്ലാവർക്കും വഴികാട്ടിയായിരിക്കണമെന്നും അതിലെ ജീവദായകമായ അധ്യാപനങ്ങള്‍ മുഴുവന്‍ മനുഷ്യരാശിക്കും കൈമാറ്റം ചെയ്യപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഖുര്‍ആൻ പാരായണത്തിലും മനപാഠമാക്കുന്നതിലുമുള്ള വർദ്ധിച്ചുവരുന്ന ആവേശത്തെയും താൽപ്പര്യത്തെയും എർബാസ് പ്രത്യേകം പ്രശംസിച്ചു.
2021-ൽ തുർക്കിയിൽ 12,000-ത്തോളം ആളുകൾ ഖുര്‍ആൻ മനഃപാഠമാക്കിയതായും ഖുര്‍ആൻ ഹാഫിള് സർട്ടിഫിക്കറ്റ് ലഭിച്ചതായും ഈ വർഷം ആദ്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment