ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-11  യൂനുസ് എമ്രെ: പ്രണയത്തെ നിർവചിച്ച മനുഷ്യൻ

എന്റെ ആത്മാവെ,
യജമാനനിലേക്കുള്ള വഴി
ഏറ്റവും നേർത്തതിനേക്കാൾ കനം കുറഞ്ഞതാണ്.
സോളമന്റെ വഴി തടഞ്ഞത് ഒരു ഉറുമ്പായിരുന്നു.
രാവും പകലും കാമുകന്റേതാണ്
കണ്ണുനീർ ഒരിക്കലും അവസാനിക്കുന്നില്ല,
രക്തക്കണ്ണീർ,
പ്രിയപ്പെട്ടവരെ ഓർക്കുന്നു.
"കാമുകൻ ഭ്രഷ്ടനും നിഷ്ക്രിയനുമാണ്,"
അവർ എന്നോട് പറഞ്ഞും.
അത് സത്യമായി.
അത് എനിക്ക് സംഭവിച്ചു.
ഞാൻ നാല് പുസ്തകങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു,
പ്രണയം വരുന്നതുവരെ,
എല്ലാം ഒറ്റ അക്ഷരങ്ങളായി മാറി.
നിങ്ങൾ ദർവീഷുകൾ ആണെന്ന് അവകാശപ്പെടുന്നു,
നിങ്ങൾ ദൈവം വിലക്കുന്നത് ഒരിക്കലും ചെയ്യരുത്,
നിങ്ങൾ പാപത്തിൽ നിന്ന് മുക്തമായ ഒരേയൊരു സമയം
നിങ്ങൾ അവന്റെ കൈകളിൽ ആയിരിക്കുമ്പോളാണ്.
രണ്ടു പേർ സംസാരിക്കുകയായിരുന്നു.
ഒരാൾ പറഞ്ഞു, "എനിക്ക് ഈ യൂനുസിനെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു."
"ഞാൻ അവനെ കണ്ടിട്ടുണ്ട്," രണ്ടാമൻ പറയുന്നു,
"അവൻ മറ്റൊരുത്തന്റെ പഴയ കാമുകൻ മാത്രമാണ്."

യൂനുസ് എമ്രെ

ഞാൻ സഞ്ചരിക്കുയാണ് മരുഭൂമികൾ ധാരാളമായി കടന്നു പോയി. സുഫിയ നാമക ഒരു പാട് വായിച്ചിട്ടായിരുന്നു. എന്റെ നടത്തം. അനോട്ടോളിയൻ കടന്നപ്പോ പ്രകൃതിക്ക് ചില മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. നമ്മൾ അറിയാത്ത ചില സൂഫികളെ ഞാൻ അവിടെ കണ്ടു. അവയിൽ അദ്യ കണ്ടത് കറാതായി മദ്രസയിൽ നിന്ന് പഠിച്ച് താപ്തുക് എമ്രയുടെ ശിഷ്യനായ യൂനുസ് എമ്രയെക്കുറിച്ചാണ്. '

1238 (സൽജൂഖികളുടെ അവസാനം) മുതൽ 1320 (ഒട്ടാേമൻ സാമ്രാജ്യത്തിന്റെ തുടക്കം) വരെ  ജീവിച്ചിരുന്ന ദർവിഷായിരുന്നു യൂനിസ് എമ്രെ. ദർവീഷായതിനാൽ അദ്ദേഹം 'ഡെർവിഷ് യൂനുസ്' എന്നും അറിയപ്പെടുന്നുണ്ട്. അദ്ദേഹം ഒരു തുർക്കിഷ് നാടോടി കവിയും സൂഫിയും ആയിരുന്ന അദ്ദേഹത്തിന്റെ പേര് യൂനുസ് എന്ന ഇംഗ്ലീഷ് പേരിന് സമാനമായ ‘ജോനാ’ എന്നാണ് പോപ് കവികൾ അദ്ദേഹത്തെ വിളിക്കുന്നത്.ആധുനിക തുർക്കിയുടെ മുന്നോടിയായ പഴയ അനറ്റോലിയൻ ടർക്കിഷ് ഭാഷയിലാണ് (അറബിക് ലിപി) അദ്ദേഹത്തിന്റെ രചനകൾ.  

Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-10 റോമൻ സൽജൂഖികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പതിനാലാം നൂറ്റാണ്ട് മുതൽ ഇന്നുവരെ യൂനുസ് എംമ്രെ തുർക്കി സാഹിത്യത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. കാരണം പേർഷ്യൻ, അറേബ്യൻ ഭാഷയേക്കാൾ തന്റെ കാലഘട്ടത്തിലും അനോട്ടോളിയൻ പ്രദേശത്തും സംസാരിക്കുന്ന ടർക്കിഷ് ഭാഷയിലുള്ള കൃതികൾ രചിച്ച ആദ്യത്തെ കവികളിൽ ഒരാളായ അഹ്മത്ത് യീസവിയെ പിന്തുടർന്ന് യൂനുസ് എമ്രെ തുർക്കിഷ് ഭാഷയിൽ കൃതികൾ രചിച്ചു. കൂടാതെ, അദ്ദേഹത്തിന്റെ രചനകളിലെ ശൈലി മധ്യ, പടിഞ്ഞാറൻ അനറ്റോലിയയിലെ ജനങ്ങളുടെ ജനപ്രിയ ഭാഷയുമായി വളരെ സാമ്യമുള്ളതാണ്. അല്ലാഹുവിനോടുള്ള തന്റെ സ്നേഹത്തെയും സൂഫിസത്തെയും കുറിച്ച് നിരവധി കവിതകൾ അദ്ദേഹം എഴുതി ജനങ്ങളെ സൂഫീ മണ്ഡലത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു.

ഒരു മെഴുകുതിരി ഉള്ള ഒരു ദർവിഷ് മഠത്തിന്റെ മുറി, യൂനുസ് ഒരു ചിന്തയിൽ ലയിച്ചു; കൈകൾ പൊതിഞ്ഞു, തല താഴ്ത്തി, കണ്ണുകൾ അടച്ചു, നീളമുള്ള ഹോജ കോട്ടും ഇസ്ലാമിക് തലപ്പാവും അദ്ദേഹം ധരിക്കുന്നു. അദ്ദേഹം കവിത ചൊല്ലുന്നു: “സ്നേഹിക്കുന്നവന്റെ ഹൃദയം ദൈവത്തിന്റെ സിംഹാസനമാണ്, സ്രഷ്ടാവ് അതിനെ സ്വന്തമായി സ്വീകരിക്കുന്നു; ആ ഹൃദയത്തെ തകർക്കുന്നവൻ ദുഃഖിതനും ദയനീയനുമാണ്.”

തുർക്കി ദർവീഷ് മടകളിലൂടെ കയറി ഇറങ്ങിയപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി. തുർക്കിയും സൂഫിസവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്ന കാര്യം. നഖ്ഷബന്ദികളും ബക്താക്ഷിക്കുകയു തുർകിയിൽ എല്ലായിടത്തും ദൃശ്യമാണ്. അവിടെ ചേരിതിരിവുകളില്ല. എല്ലാവരും സഹോദരന്മാരാണ്. തങ്ങൾ ആരാണ് എന്നതിനെക്കുറിച്ച് അവർ ബോധാവാന്മാരാണ്. അവർ അവരുടെ ദേശീയതയിലും മതത്തിലും അഗാധമായി വിശ്വസിക്കുന്നവരാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter