മാന്യനായ വേലക്കാരൻ

കുറച്ചു മാന്യന്മാർ മാന്യത അവകാശപ്പെടുന്ന ഒരാളെ സന്ദർശിച്ചു. അദ്ദേഹം തന്‍റെ വേലക്കാരനോട് സുപ്ര വിരിക്കാൻ ആവശ്യപ്പെട്ടു. വേലക്കാരൻ അത് ചെയ്തില്ല. അദ്ദേഹം രണ്ടാമാതും മൂന്നാമതും വേലക്കാരനോട് ആവശ്യപ്പെട്ടു. പക്ഷേ, വേലക്കാരൻ അത് ചെയ്തില്ല. അതിഥികൾ പരസ്പരം നോക്കി. അവർ പറഞ്ഞു: “ഒരു സുപ്ര വിരിക്കുന്ന കാര്യത്തിൽ പോലും അനുസരണയില്ലാത്ത ഒരുത്തനെ വേലക്കാരനായി വെക്കുക മാന്യതയിൽ പെട്ടതല്ല.”

 ആ മനുഷ്യൻ വേലക്കാരനോടു ചോദിച്ചു: “സുപ്ര വിരിക്കാൻ നീ അമാന്തം കാണിച്ചതെന്തിനായിരുന്നു?”

Also Read:അടിയും കുളിയും

 വേലക്കാരൻ: “ആ സുപ്രയിൽ ഉറുമ്പരിക്കുന്നുണ്ടായിരുന്നു. ഉറുമ്പുള്ള സുപ്ര അതിഥികൾക്കു മുമ്പിൽ വിരിക്കുന്നത് മാന്യതയല്ല. എന്നാൽ ഉറുമ്പിനെ സുപ്രയിൽ നിന്ന് തട്ടിയിടുന്നത് ഉറുമ്പിനോട് ചെയ്യുന്ന മാന്യതയല്ല. അതിനാൽ ഉറുമ്പ് നടന്ന് നടന്ന് സ്വയം പുറത്തു പോകുന്നത് വരെ ഞാൻ കാത്തിരുന്നു.”

 ഇത് കേട്ട അതിഥികൾ പറഞ്ഞു: “സൂക്ഷ്മ ബുദ്ധിയോടെയാണല്ലോ നീ കാര്യങ്ങൾ ചെയ്യുന്നത്. നിന്നെ പോലെയുള്ളവരാണ് മാന്യന്മാരെ സേവിക്കേണ്ടത്.”

 

രിസാല 264

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter