ആന്ധ്രയിലെ ദശകം
ദാറുല്‍ഹുദ മാതൃകയില്‍ ഒരു സമന്വയ വിദ്യഭ്യാസ സ്ഥാപനം എന്ന ലക്ഷ്യത്തോടെ 2006 ലാണ് ആദ്യമായി ആന്ധ്രപദേശിലെ ചിത്തൂര്‍ ജില്ലയിലെ പുംഗനൂരിലെത്തുന്നത്.2007 ല്‍ ആഗസ്റ്റ് 20 ന് ശിലാസ്ഥാപനവും2009 ജൂണ്‍ 10 ന് ഉദ്ഘാടനവും നിര്‍വ്വഹിക്കപ്പെട്ട മന്‍ഹജുല്‍ ഹുദ ഇസ്‌ലാമിക് കോളേജിന്റെ വിദ്യഭ്യാസ പ്രവര്‍ത്തനമായിരുന്നു പ്രധാനലക്ഷ്യം.സഹപ്രവര്‍ത്തകനായി ടി.അബൂബക്കര്‍ ഹുദവിയുമുണ്ടായിരുന്നു.
ആന്ധ്രപ്രദേശി മുസ്‌ലിംകള്‍ ന്വൂനപക്ഷമായ സംസ്ഥാനമാണെങ്കിലും മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും ആന്ധ്രയിലുണ്ട്.
എന്നാല്‍ കൃത്യമായി മര്‍ഗദര്‍ശനം നല്‍കാന്‍ പ്രാപ്തരായ നേതാക്കളോ കാഴ്ചപ്പാടുള്ള സന്നദ്ധസംഘടനകളോ മുസ്‌ലിം സമുദായത്തിന്റെ സമഗ്രവികാസത്തെ കുറിച്ച് സഗൗരവം ചിന്തിക്കുന്ന മത-രാഷ്ട്രീയ നേതൃത്വമോ അവിടെയില്ല. താമസസൗക്യര്യത്തോടെയുള്ള മതസ്ഥാപനങ്ങളില്‍ പ്രധാനമായും ഖുര്‍ആന്‍ പഠനമേയുള്ളൂ. പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പ് മതത്തിന്റെ അടിസ്ഥാന കാര്യങ്ങളെങ്കിലും മനസ്സിലാക്കാന്‍ ശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന പ്രാഥമിക മതപാഠശാലകള്‍ ഇല്ല, രാവിലെയും വൈകുന്നേരങ്ങളും മസ്ജിദുകല്‍ കേന്ദ്രീകരിച്ച് നടക്കുന്ന ചെറുപാഠശാലകള്‍ ശാസ്ത്രീയമായ പഠ്യപദ്ധതിയുടെയും പ്രവര്‍ത്തനത്തിന്റെയും അഭാവംകാരണം ഫലപ്രദമായല്ല പ്രവര്‍ത്തിക്കുന്നത്. അവ ഉപയോഗപ്പെടുത്തുന്നത് ചെറിയൊരു ശതമാനംപേര്‍ മാത്രമാണ്.
മതം ഗൗരവത്തിലെടുക്കാന്‍ ശീലമാക്കേണ്ട മത പ്രവര്‍ത്തകരുടെദൗര്‍ലഭ്യം മൂലം ആന്ധ്രയിലെ മുസ് ലിംകളുടെ മതസ്ഥിതി ദയനീയമാണ്. ശരീരത്തില്‍ മതചിഹ്നങ്ങള്‍ സൂക്ഷിക്കുന്നവര്‍ പോലും നിസ്‌കാരാദി അനുഷ്ഠാനങ്ങളുടെ ക്രമം കൃത്യമായി അറിയാത്തവരാണ്.ഖുര്‍ആന്‍ നോക്കി ഓതാന്‍ അറിയുന്നവര്‍ വളരെ വിരളം. മസ്ജിദുകളില്‍ മുഅദ്ദിനുകളായി സേവനം ചെയ്യുന്നവരുടെ സ്ഥിതിപോലും ദയനീയമാണ്. തൊപ്പിയും താടിയും വെച്ചവര്‍ പോലും വിശുദ്ധ റമളാനില്‍ പരസ്യമായി ചായകുടിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഗ്രാമത്തില്‍ താമസിക്കുന്നവര്‍ അധികവും വര്‍ഷത്തില്‍ രണ്ടു പെരുന്നാള്‍ നിസ്‌കാരം മാത്രം നിര്‍വ്വഹിക്കുന്നവരാണ്.
കേരളേതര പ്രദേശങ്ങളിലെ ഈ ദയനീയ സ്ഥിതിക്ക് പരിഹാരമുണ്ടാക്കാന്‍ സമസ്ത നേതാക്കള്‍ സ്ഥാപിച്ചതാണ് ദാറുല്‍ ഹുദ.ആദര്‍ശസമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ വിജയകരമായ പരീക്ഷണം നടത്തിയ കേരളീയ പണ്ഡിതന്മാര്‍ക്കു തന്നെയാണ് ഇക്കാര്യത്തിലും വിജയിക്കാന്‍ കഴിയുകയെന്ന തിരിച്ചറിവാണ് നേതാക്കളെ ദാറുല്‍ ഹുദ ഇതര സംസ്ഥാനത്തിലുമുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. 1998 ല്‍ ഹുദവിമാര്‍ പുറത്തിറങ്ങാന്‍ തുടങ്ങിയ ഉടനെ തന്നെ മുഖ്യശില്‍പി ബാപ്പുട്ടി ഹാജി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ് തമിഴ്‌നാട്,കര്‍ണാടക,ആന്ധ്രപ്രദേശ് എന്നിവകളില്‍ ദാറുല്‍ഹുദ മോഡല്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ശ്രമം തുടങ്ങിയിരുന്നു.അതിനും അഞ്ച് വര്‍ഷം മുമ്പ് തന്നെ ദാറുല്‍ഹുദയുടെ വിദ്യാര്‍ത്ഥികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉര്‍ദു പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു.2001ല്‍ കൃഷ്ണഗിരി,നമ്പ്യാല്‍,ചിക്‌നിചക്ക്മക്കി എന്നീ സ്ഥലങ്ങളില്‍ സ്ഥാപനം തുടങ്ങിയെങ്കിലും വിജയിച്ചില്ല.പിന്നീട് ദാറുല്‍ഹുദ അതിന്റെ ലക്ഷ്യപൂര്‍ത്തിയിലേക്ക് നടത്തിയ കാല്‍വെപ്പായിരുന്നു 2009ല്‍ ആന്ധ്രയിലെ പുംഗനൂരില്‍ സ്ഥാപിതമായ മന്‍ഹജുല്‍ ഹുദ ഇസ്‌ലാമിക് കോളേജ്.-വിദ്യഭ്യാസ രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ഈ സ്ഥാപനം ആന്ധ്രയിലെ വിവിധ ഗ്രാമങ്ങളില്‍ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
(തുടരും)
Leave A Comment