മുഹമ്മദ് മുര്‍സിയുടെ വിയോഗം: ഈജിപ്തിന്‍റെ മോചകനായി ഇനിയാര്?

ഫലസ്തീന്‍ ചെറുത്ത്നില്‍പ്പ് പ്രസ്ഥാനമായ ഹമാസുമായ് ചാരവൃത്തി നടത്തിയെന്ന പേരില്‍ ജയിലിലായിരുന്ന ഈജിപ്ത് മുന്‍ പ്രസിഡന്‍റ മുഹമ്മദ് മുര്‍സി വിചാരണക്കിടെ കുഴഞ്ഞ് വീണ് മരിച്ച വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. മുസ്ലിം ബ്രദര്‍ഹുഡ് (ഇഖ്വാനുല്‍ മുസ്ലിമീന്‍) നേതാവായിരുന്ന മുഹമ്മദ് മുര്‍സി പട്ടാള ഭരണകൂടത്തിന്‍റെ തടവിലായിരുന്നു.മൂന്മ്പതിറ്റാണ്ടോളമായുള്ള ഹുസ്നി മുബാറക്കിന്‍റെ ഏകാധിപത്യ ഭരണ  ശേഷം ഈജിപതിന്‍റെ ആധുനിക ചരിത്രത്തിലാദ്യമായി 2012 ല്‍ നടന്ന തെരഞ്ഞടുപ്പില്‍ ജനാധിപത്യ രീതിയിലൂടെ അധികാരത്തിലെത്തിയ ആദ്യ പ്രസിഡന്‍റാണ് മുഹമ്മദ് മുര്‍സി.

ജീവിത രേഖ

1951  ആഗസ്റ്റ് 20 ന്‍ ഈജിപതിലെ ശറഖിയ്യയില്‍ ജനിച്ച മുഹമ്മദ് മുര്‍സി അല്‍ ഇയ്യാഥ് കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് എന്‍ജിനീയറിംഗില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പിന്നീട് 1982 ല്‍ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. പിന്നീട് മൂന്നു വര്‍ഷം അവിടെ പ്രഫസറായി ജോലി ചെയ്തതിനു ശേഷം 1985 ല്‍ സ്വദേശത്തേക്ക് മടങ്ങിയപ്പോഴാണ് മുസലിം ബ്രദര്‍ഹുഡില്‍ സജീവമാകുന്നത്. 2000ല്‍ മുസ്ലിം ബ്രദര്‍ഹുഡിന്‍റെ പിന്തുണയോടെ പാര്‍ലമെന്‍റംഗമായ മുര്‍സി ഇടപട്ടെ വിഷയങ്ങള്‍ വന്‍ സീകാര്യതയാണ് ലഭിച്ചത്. 2012 ല്‍ ഈജ്പതില്‍ അധികാരത്തിലെത്തിയ മുര്‍സി ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു.തഹ്രീര്‍ ചത്വരത്തില്‍ നടന്ന അഞ്ച് ദിവസത്തോളമുള്ള പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു മുര്‍സിയുടെ പുറത്താക്കല്‍.

മുല്ലപ്പൂവിപ്ലവം

മുല്ലപ്പൂവിപ്ലവം ആഞ്ഞടിച്ച രാജ്യമായിരുന്നു ഈജിപ്ത്. ലോകത്തെ തന്നെ ആദ്യ നാഗരികതയുടെ ചരിത്രസ്മരണകളുള്ള ഈജിപ്തില്‍ പ്രസിഡണ്ട് ഹുസ്നി മുബാറകിനെതിരെ ജനങ്ങളൊന്നടങ്കം തഹ് രീര്‍ സ്ക്വയറില്‍ ഒരുമിച്ച് കൂടുകയും ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. സൈന്യത്തിന്‍റെ പിന്തുണ കൂടി നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ ഹുസ്നി മുബാറക് ഉടന്‍ രാജ്യം വിടുകയും രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്തു. 

വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന സുതാര്യമായ തെരഞ്ഞെടുപ്പില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മുസ്ലിം ബ്രദര്‍ഹുഡിന്‍റെ രാഷ്ട്രീയ  കക്ഷിയായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്ക് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതി. പതിറ്റാണ്ടുകളോളം പീഢനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നിരുന്ന ബ്രദര്‍ ഹുഡ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കരസ്ഥമാക്കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തി. 

മുഹമ്മദ് മുര്‍സി് പ്രസിഡന്‍റ സ്ഥാനത്തേക്കെത്തുന്നത് തന്നെ വളരെ അപ്രതിക്ഷീതമായാണ്. ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ അധ്യക്ഷനും ഔദോഗിക സ്ഥാനാര്‍ഥിയുമായിരുന്ന ഖൈറാത്ത് ശാത്വിറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പിച്ചതോടയാണ് ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന മുഹമ്മദ് മുര്‍സി മുഖ്യധാരയിലെത്തുന്നത്.

പശ്ചിമേഷ്യയില്‍ അധികാരത്തിലെത്തിയ ജനാധിപത്യ സര്‍ക്കാറിലൈാന്നിന്‍റെ അമരക്കാരന്‍. പക്ഷേ ജനാധിപത്യത്തിന്‍റെ കാവലാള്‍ പട്ടം അധിക കാലം തുടരാന്‍ മുര്‍സിക്കായില്ല. ഫലസ്തീന് അനുകൂലമായി നടത്തിയ ഇടപെടല്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളെ രോഷാകുലരാക്കി. മുര്‍സിയുടെ അധികാര ക്കസേര മറിച്ചിടാനുള്ള കുല്‍സിതമായ നീക്കങ്ങള്‍ അവര്‍ നടത്തി. ഫലമോ, അധികാരത്തിലെത്തി ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും മുര്‍സിയുടെ കീഴില്‍ പട്ടാള മോധവിയായിരുന്ന അല്‍ ഫത്താഹ് അല്‍ സീസിയുടെ നേതൃത്തത്തില്‍ നടന്ന പട്ടാള അട്ടിമറിയിലൂടെ അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു.അന്നു മുതല്‍ തടവില്‍ കഴിയുകയായിരുന്ന മുര്‍സി ഫലസ്തീന്‍ ചെറുത്ത് നില്‍പ്പ് പ്രസ്ഥാനമായ ഹമാസുമായി ഗൂഢാലോചന നടത്തിയെന്ന പേരില്‍ വിചാണ നേരിടുകയായിരുന്നു.മുര്‍സിയുടെ മരണം വളരെ ദുരൂഹതയുണര്‍ത്തുന്നതാണ്. 

ലോകത്താകമാനം മുര്‍സിക്ക് അനുകൂലമായി ജനങ്ങള്‍ തെരുവിലിറങ്ങി. തുര്‍ക്കിയില്‍ ജനങ്ങള്‍ അദ്ദേഹത്തിന് വേണ്ടി റോഡുകളില്‍ മയ്യിത്ത് നിസ്കാരം നിര്‍വഹിച്ചു. തുര്‍ക്കി പ്രസിഡന്‍റ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുര്‍സിയുടെ മരണത്തെ രക്തസാക്ഷിത്വമായാണ് വിശേഷിപ്പിച്ചത്.

ഏകാധിപത്യവും അടിയന്തരാവസ്ഥയും പിടിമുറുക്കിയ ഈജിപതിന് ജനാധിപത്യത്തിന്‍റെ ശുദ്ധവായു തിരികെ നല്‍കിയ മുര്‍സിക്ക് രാജ്യം തിരിച്ചുകൊടുത്ത ശിക്ഷ ഈ രീതിയിലായിരുന്നു.2012 ല്‍ മുര്‍സി അധികാരത്തിലെത്തിയപ്പോള്‍ തന്നെ പാശ്ചാത്യ ശക്തികള്‍ക്കും രാഷ്ട്രീയ പ്രതിയോഗികള്‍ക്കും അതത്ര രസിച്ചിരുന്നില്ല. ഏകാന്ത തടവില്‍ അതി കഠിന പീഡനങ്ങളേറ്റുവാങ്ങിയ മുര്‍സി അടിപതറാതെയാണ് ആ പരീക്ഷണങ്ങള്‍ നേരിട്ടിരുന്നത്.

തോറ ജയിലില്‍ അദ്ധേഹത്തിന്‍ ഒരുക്കിയ ഇടം ഇനി ജീവനോടെ പുറത്തുവരാന്‍ കഴിയാത്ത വിധം ഭീകരമായിരുന്നുവെന്ന് ബ്രട്ടീഷ് പാര്‍ലെമെന്‍റംഗം ക്രിസ്പിന്‍ ബ്ലണ്ട് വിവരിച്ചിരുന്നു. ജയിലും മരണവും നിരന്തരം വന്നു വിളിച്ചിട്ടും തെല്ലും കൂസാതെ രാജ്യ നന്മക്കായി നിലകൊണ്ട മുര്‍സി ഒടുവില്‍ രക്തസാക്ഷിയായി ചരിത്രത്തില്‍ അമരത്വം നേടിയിരിക്കുകയാണ്. ഒരു പക്ഷെ ഈജിപ്തിന്‍റെ ജനാധിപത്യത്തിനായുള്ള പ്രക്ഷോഭങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനും മുര്‍സിയുടെ മരണം കാരണമായേക്കാം.

മുര്‍സിയുടെ മരണം ചില കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഈജ്പ്ത് സര്‍ക്കാരിനോട് മുര്‍സിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട യു.എന്നിന്‍റെ നടപടി ഈജ്പ്ത് സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. മുര്‍സിയുടെ മരണത്തില്‍ യാതൊരു അസ്വാഭാവികതയില്ല എന്നാണ് ഈജ്പ്തിന്‍റെ വിശദീകരണം. എങ്കിലും ആരും ഇത് വിശ്വസിക്കാനിടയില്ല. ഈജ്പ്ത് തെരുവുകളില്‍ പോലും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയും മുര്‍സിയെ സീസി കൊന്നു എന്നീ മുദ്രവാക്യങ്ങളുയര്‍ത്തുകയുമാണ് ജനങ്ങള്‍. മുര്‍സി അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്: ചിലപ്പോള്‍ ജനാധിപത്യം സംരക്ഷിക്കാന്‍ എന്‍റെ ജീവന്‍ തന്നെ കൊടുക്കേണ്ടി വന്നേക്കാം. ആ വാക്കുകള്‍ അതേ പടി പുലര്‍ന്നിരിക്കുകയാണിപ്പോള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter