സുഡാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമവുമായി സഊദി

ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ സുഡാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സുഡാന്‍ സൈനിക മേധാവിയോട് അഭ്യര്‍ത്ഥിച്ച് സഊദി വിദേശകാര്യമന്ത്രി. സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനും സുഡാനീസ് പരമാധികാര കൗണ്‍സില്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തതെന്ന് സഊദി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സംഭാഷണത്തില്‍ സുഡാനിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു, രാജ്യത്ത് ശാന്തത തിരികെ കൊണ്ടുവരാന്‍  സുഡാനിസ് പാര്‍ട്ടികളുടെ പ്രതിബദ്ധത ഫൈസല്‍ ഊന്നിപ്പറഞ്ഞു.ദേശീയതക്ക് പ്രാധാന്യം നല്‍കി എല്ലാവിധ സൈനിക നടപടിയും അവസാനിപ്പിക്കാനും ജനങ്ങള്‍ക്ക് സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പുവരുത്താനും ഫൈസല്‍ സംഭാഷണത്തില്‍ ആഹ്യാനം ചെയ്തതായി സഊദി മന്ത്രാലയം വ്യക്തമാക്കി. 

ഏപ്രില്‍ 15 ഓടെയാണ് സുഡാനില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷമായത്. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ 580 പേര്‍ കൊല്ലപ്പെട്ടിരുന്നു. 3 ദശലക്ഷത്തിലധികം സുഡാനികള്‍ പലായനം ചെയ്യുകയും ചെയ്തിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter