ശാസ്ത്രത്തിന്‍റെ അന്ത്യവും ബാക്കിയാവുന്ന ചോദ്യങ്ങളും

പ്രശസ്‌ത്ര അമേരിക്കൻ സയൻസ് ജേണലിസ്റ് ആയ ജോൺ ഹോർഗെൻറെ ഏറെ വിവാദം സൃഷ്‌ടിച്ച കൃതിയായിരുന്നു 1996 ൽ പുറത്തിറങ്ങിയ 'ശാസ്ത്രത്തിന്റെ അന്ത്യം'(The End of Science: Facing the Limits of Knowledge in the Twilight of the Scientific Age).ആധുനിക ശാസ്ത്രം അതിന്റെ പാരമ്യതയിലെത്തിയെന്നും   ഇനി മനുഷ്യരാശി അന്വേഷിക്കുന്ന ചോദ്യങ്ങൾ ശാസ്ത്രത്തിന്റെ പരിധിക്ക് പുറത്താണെന്നും സ്ഥാപിക്കുകയായിരുന്നു ജോൺ ഹോർഗെൻ.പ്രസ്തുത കൃതി പുറത്തിറങ്ങി രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ ഹോർഗന്റെ നിരീക്ഷണങ്ങൾ  ശരി വെക്കുന്ന തരത്തിലാണ് ആധുനിക ശാസ്ത്രത്തിന്റെ പോക്ക്.
അടിസ്ഥാന ശാസ്ത്ര ഗവേഷണ രംഗത്ത് വിപ്ലവകരമായ കണ്ടെത്തലുകൾ നടത്തിയ ആൽബർട്ട് ഐൻസ്റ്റീനും സ്റ്റീഫൻ ഹോക്കിങ്ങിനും പിൻഗാമിയെന്നോളം അവകാശപ്പെടാവുന്ന  ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ മിച്ചിയോ കാകുവിന്റെ ഏറ്റവും പുതിയ രചനയാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങിയ 'ദൈവിക സമവാക്യം'-(The God equation-The quest for a theory of everything) എന്ന പുസ്തകം.അടിസ്ഥാന ശാസ്ത്ര ഗവേഷണ രംഗത്ത് മാനവരാശി എത്തിപ്പെട്ടിരുക്കുന്ന അനിശിചിതത്വത്തിലേക്കാണ് പ്രസ്തുത കൃതിയും വിരൽ ചൂണ്ടുന്നത്.

ശാസ്ത്രത്തിന്റെ ചരിത്രം

പ്രാചീനശാസ്ത്രം പൂർണമായും തത്വചിന്തകളിൽ അടിസ്ഥാനപ്പെടുത്തിയതായിരുന്നു. ആധുനിക ശാസ്ത്രവിപ്ലവത്തിനു നിദാനമാ പരീക്ഷണശാസ്ത്രം(Experimental science) പതിനാറാം നൂറ്റാണ്ടു വരെ യൂറോപ്പിന് അജ്ഞമായിരുന്നു.

അന്ധകാരത്തിൽ കിടന്ന യൂറോപ്പിനെ ഉണർത്തി എഴുനേൽപ്പിച്ചതാര്  എന്ന ചോദ്യത്തിനുത്തരമാണ് മുസ്ലിം സ്‌പെയിൻ.
അല്പമെങ്കിലും ചരിത്രബോധമുള്ളവർ ഈ വസ്തുത നിഷേധിക്കില്ല.

ഫ്രഞ്ച് ആന്ത്രോപോളജിസ്റ് റോബർട്ട്‌ ബ്രിഫോൾട്ടിന്റെ വാക്കുകൾ മാത്രം ഇവിടെ  ഉദ്ധരിക്കട്ടെ:

"യൂറോപ്യൻ നവോഥാനം പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ചതല്ല, മറിച്ച്  യൂറോപ്യർ അറബ് ജനതയുടെ സംസ്കാരം ഉൾക്കൊണ്ടത് മുതലാണ് അതിന്റെ തുടക്കം.യൂറോപ്യൻ നവോഥാനത്തിന്റെ കളിതൊട്ട് ഇറ്റലിയല്ല, മുസ്ലിം സ്‌പെയിൻ ആണ്."

ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങൾ രൂപീകരിക്കപ്പെട്ടത് ഒൻപതും പത്തും നൂറ്റാണ്ടുകളിൽ മുസ്ലിം സ്‌പെയിനിൽ വെച്ചാണ്. മുസ്ലിം ലോകത്തിന്റെ അധഃപധനത്തോടെ അവ യൂറോപ്യരുടെ കയ്യിലെത്തി.അവിടം മുതലാണ് ഗലീലിയോയുടെയും ന്യുട്ടന്റെയും ചരിത്രം ആരംഭിക്കുന്നത്.
ചലനനിയമങ്ങളെക്കുറിച്ചും ഗുരുത്വാകർഷണ ബലത്തെക്കുറിച്ചും ന്യുട്ടന്റെ കണ്ടെത്തെലുകൾ ശാസ്ത്രലോകത്ത് ഒരു വഴിത്തിരിവായിരുന്നു. പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ഒരു ബലത്തിന്റെ രഹസ്യങ്ങൾ ചുരുളഴിച്ചതിലൂടെ അത്ഭുദകരമായ ചില നേട്ടങ്ങൾ മാനവരാശി നേടിയെടുത്തു. ശാസ്ത്രംവീണ്ടും മുന്നോട്ട് പോയി  പ്രപഞ്ചത്തിലെ ബാക്കിയുള്ള ബലങ്ങളുടെയെല്ലാം രഹസ്യങ്ങളെ അനാവരണം ചെയ്യാൻ ആരംഭിച്ചു. ഓരോ കണ്ടെത്തലുകളും ഓരോ വഴിത്തിരിവായിരുന്നു. ശാസ്ത്രലോകത്തിന് മാത്രമല്ല.. മാനവരാശിക്കാകെ...

നാല് ബലങ്ങളും മാനവരാശിയും

ചെറുപ്പം മുതലേ നാം കേട്ടു കൊണ്ടിരിക്കുന്നതാണ് പ്രപഞ്ചത്തിൽ നാല് അടിസ്ഥാന ബലങ്ങളുണ്ടെന്നും അവ
1.ഗ്രാവിറ്റി
2. വൈദ്യുദ്ധകാന്തികബലം
3. വീക്ക്‌ ന്യൂക്ലിയാർ
4. സ്ട്രോങ്ങ്‌ ന്യൂക്ലിയർ
എന്നിവയാണെന്നും.

ഓരോന്നിനും ഓരോ സമവാക്യങ്ങളുണ്ട്. നാം ഇന്ന് കാണുന്ന, ഉപയോഗിക്കുന്ന ഏത് സാങ്കേതിക വിദ്യ എടുത്താലും അതിന്റെ അടിസ്ഥാനം ഈ നാലിൽ ഒരു സമവാക്യം ആയിരിക്കും.അതിനപ്പുറം ഈ നാല് ബലങ്ങളെയും മാനവചരിത്രത്തോടൊപ്പം കൂട്ടിവായിക്കാൻ മിക്കവരും മെനക്കെടാറില്ല.

ഒന്നാമത്തെ ബലമായ  ഗ്രാവിറ്റിയിൽ നിന്ന് നമുക്ക് തുടങ്ങാം.
ന്യൂട്ടനും ആപ്പിളും എന്ന തട്ടിപ്പ് കഥയിൽ നിന്നാണ് ഗ്രാവിറ്റിയുടെ ചരിത്രം തുടങ്ങാറ്.
കഥ എന്തുമാകട്ടെ.. ഗ്രാവിറ്റി മൂലമാണ് ഭൂമിയിലേക്ക് വസ്തുക്കൾ ആകർഷിക്കപ്പെടുന്നതെന്ന കണ്ടെത്തൽ നിർണായകമായിരുന്നു.
ആധുനിക മാനവ ചരിത്രത്തിന്റെ ഒന്നാം ഘട്ടം നിയന്ത്രിച്ച മാന്ത്രിക ബലം ആണ് ഗ്രാവിറ്റി.
'ന്യൂട്ടന്റെ ചലന സമവാക്യങ്ങൾ'-കേട്ടാൽ വളരെ നിസ്സാരം. പക്ഷെ പതിനാറാം നൂറ്റാണ്ടിൽ യുറോപ്പിൽ വ്യവസായിക വിപ്ലവം സൃഷ്ടിച്ചതും സൂര്യനാസ്തമിക്കാത്ത സാമ്രാജ്യം അവർ കെട്ടിപടുത്തതും F=ma എന്ന ഈ കൊച്ചു സമവാക്യത്തിന്റെ പുറത്താണ്.

Also Read:ഇസ്‌ലാമിന്റെ ലോക വീക്ഷണം: ദൈവം, വ്യക്തി, സമൂഹം (ഭാഗം 2)

അങ്ങനെ രണ്ട് നൂറ്റാണ്ട് പിന്നിട്ടു. രണ്ടാമത്തെ ബലം ചുരുളയിയപ്പെടുന്നത് മൈക്കൽ ഫാരടെ എന്ന ശാസ്ത്രജ്ഞനി ലൂടെയാണ്-വൈദ്യുതകാന്തികബലം.അതിനു ശേഷം
ലോകമൊട്ടുക്കും ആളുകൾ ഡാം കെട്ടി വൈദ്യുതി ഉണ്ടാക്കാൻ തുടങ്ങി. ലോകാനഗരങ്ങൾ രാത്രിയേതാ പകലേതാ തിരിച്ചറിയാൻ പറ്റാത്ത വിധം പ്രകാശപൂരിതമായി.വീട് മൊത്തം ഇലക്ട്രിക് യന്ത്രം കൊണ്ട് നിറഞ്ഞു.
ഇതാണ് മാനവ ചരിത്രത്തിന്റെ രണ്ടാം ഘട്ടം.

ഈ രണ്ട് ബലങ്ങളുടെ പൊരുൾ അനാവരണം ചെയ്യപ്പെട്ടതിലൂടെ ജീവിതം സുഖ സമ്പൂർണമായി എങ്കിലും അപ്പോഴും മനുഷ്യന്റെ ഉള്ളിൽ നീറിപ്പുകയുന്ന ഒരു ചോദ്യം ഉത്തരം കിട്ടാതെ ബാക്കി ഇരിപ്പുണ്ടായിരുന്നു."ഈ കണ്ട സാധന ങ്ങങ്ങളൊക്കെ അടിസ്ഥാനപരമായി ഉണ്ടാക്കിയത് എന്ത് വസ്തു കൊണ്ടാണ്?
അതായത് ആറ്റത്തെ ഇനിയും മുറിക്കനാകുമോ? ആ ഉത്തരം തേടിയുള്ള യാത്രയിലാണ് മൂന്നാമത്തെ ബലമായ വീക്ക്‌ ന്യൂക്ലിയർ കണ്ടത്തപ്പെടുന്നത്.റേഡിയോ ആക്റ്റീവിറ്റിക്ക് കാരണം വീക്ക്‌ ന്യൂക്ലിയർ ബലം ആണ്. ഈ ബലത്തിന്റെ ഭീകരത ശരിക്കും അനുഭവിച്ചത് ഹിരോഷിമയിലേയും നാഗസാകിയിലെയും പാവങ്ങൾ ആയിരുന്നു. E=mc2 എന്ന ഒറ്റ സമവാക്യം ഒറ്റയടിക്ക് തീർത്തത് ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതം ആണ്.

അന്വേഷണ ത്വര മൂത്ത ചിലർ ആറ്റത്തിന്റെ ഉള്ളിലേക്ക് വീണ്ടും വീണ്ടും ഇറങ്ങി അടുത്ത ബലം-സ്ട്രോങ് ന്യൂക്ലിയാർ- പുറത്തെടുത്തു അതായിരുന്നു  ക്വാണ്ടം ഫിസക്സിന്റെ ഉദയം. സമാനതകളില്ലാത്ത മാറ്റങ്ങളാണ് ഈ കണ്ടെത്തൽ മാനവ ചരിത്രത്തിൽ ഉണ്ടാക്കിയത്.ഇലക്ട്രോണിക് ചിപ്പുകൾ, കമ്പ്യൂട്ടർ, ഇന്റർനെറ്റ്‌...ഡിജിറ്റൽ ഗാഡ്‌ജറ്റ്സ്..അങ്ങനെയങ്ങനെ...

നാല് ബലങ്ങൾ!ആധുനിക മാനവിക സംസ്കാരത്തിന്റെ നാല് ഘട്ടങ്ങൾ.
ശാസ്ത്രം അതിന്റെ പാരമ്യതയിൽ എത്തിയില്ലേ എന്ന് തോന്നാവുന്ന ചരിത്ര നിമിഷം!പദാർത്ഥ ലോകത്ത് ഇനിയൊരു പര്യവേഷണം അപ്രസക്തമോ?ഇത് ശാസ്ത്രത്തിന്റെ അന്ത്യമോ?
ഇവിടെയാണ്‌ മിച്ചിയോ കാകുവിന്റെ  The God equation എന്ന പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം പ്രസക്തമാകുന്നത്.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

1960 കളിലാണ് മഹാവിസ്‌ഫോടനസിദ്ധാന്തം (Big bang) ശാസ്ത്ര ലോകത്ത് അംഗീകരിക്കപ്പെടുന്നത്. അതായത് അര നൂറ്റാണ്ടു മുൻപ് വരെ തുടക്കവും ഒടുക്കവുമില്ലാത്ത അനശ്വര പ്രപഞ്ചത്തെ കുറിച്ചായിരുന്നു സ്കൂളിൽ പഠിപ്പിച്ചിരുന്നത് എന്നർത്ഥം.സ്റ്റീഫൻ ഹോകിങ്ങിനെ പോലുള്ളവർ പിന്നീട് അഞ്ച് പതിറ്റാണ്ട് ബിഗ് ബാങ്ങിനു പുറകെ ആയിരുന്നു.പ്രപഞ്ചത്തിലെ നാലു ബലങ്ങളെക്കുറിച്ചും നമുക്ക് ആവശ്യത്തിലധികം വിവരങ്ങൾ അപ്പോഴേക്കും  ലഭ്യമായിരുന്നല്ലോ.. അത് ഉപയോഗപ്പെടുത്തി പ്രപഞ്ചം എന്ന് ഉണ്ടായി, എങ്ങനെ ഉണ്ടായി.. ഏതെല്ലാമായിരുന്നു ആ ഘട്ടങ്ങൾ എന്നെല്ലാം അവർ വിശദീകരിക്കാൻ തുടങ്ങി.വർഷങ്ങൾ ഒരുപാട് പിന്നിട്ടു. ശാസ്ത്രത്തിന് ഇന്നും ഉത്തരം നൽകാനാവാത്ത ചില ചോദ്യങ്ങളുണ്ട്.
മിച്ചിയോ കാകു തന്റെ പുസ്തകത്തിൽ പറയുന്ന ആ ചോദ്യങ്ങൾ ഇവയാണ്

1. ബിഗ് ബാങ്ങിന്റെ കഥ പറയുമ്പോ സിംഗുലാരിറ്റി(singularity)എന്ന അതീവ മർദ്ദവും ഊഷ്മാവും ഉള്ള അവസ്ഥയിൽ നിന്നാണ് ശാസ്ത്രം തുടങ്ങുന്നത്. എന്താണ് സിംഗുലാരിറ്റി ? അതിന് മുൻപ് എന്തായിരുന്നു?ആ മഹാ പ്രക്രിയ ആരംഭിക്കാനുള്ള ഹേതു എന്ത്?

2. ആപേക്ഷിക സിദ്ധാന്തം അനുസരിച്ച് ഭാവികാലത്തിലേക്കോ ഭൂതകാലത്തിലേക്കോ സഞ്ചരിക്കാം.എന്നാൽ പ്രായോഗികമായി ടൈം ട്രാവൽ സാധ്യമാണോ?

4.നമ്മുടെ ഇപ്പോഴുള്ള അറിവ് വെച്ച് നാം ജീവിക്കുന്നത് 3-Dimensional (ത്രിമാനം )ലോകത്താണ്.
സമയം കൂടി പരിഗണിച്ചാൽ പരമാവധി ചതുർമാനങ്ങൾ. യഥാർത്ഥത്തിൽ പ്രപഞ്ചത്തിൽ ഈ ചതുർമാനങ്ങൾ മാത്രമേ ഉള്ളോ... അതല്ല നമുക്ക് അപ്രാപ്യമായ അനവധി മാനങ്ങൾ (dimension)നമുക്ക് ചുറ്റിലും ഉണ്ടോ?

4.പ്രപഞ്ചത്തിലെ ഒരു സ്ഥലത്തെ  കോടിക്കണക്കിനു പ്രകാശ വർഷം അകലെയുള്ള മറ്റൊരു സ്ഥലവുമായി ബന്ധിപ്പിക്കുന്ന ഷോർട്കട്ട് സാധ്യമാണ് എന്ന് ഐൻസ്റ്റീന്റെ ഫീൽഡ് സമവാക്യങ്ങൾ നിർദ്ധാരണം ചെയ്തപ്പോൾ നമുക്ക് ബോധ്യപ്പെട്ടതാണ്. Wormhole എന്നാണ് അവയെ വിളിക്കുന്നത്.യഥാർത്ഥത്തിൽ worm hole നിലവിലുണ്ടോ??

നമുക്ക് പ്രപഞ്ചത്തിന്റെ തുടക്കത്തിൽ നിന്ന് ആരംഭിക്കാം. സിംഗുലാരിറ്റി എന്ന അവസ്ഥയിൽ പ്രപഞ്ചത്തിന്റെ പ്രായം പൂജ്യം (0) എന്ന് നമുക്ക് എടുക്കാം.ഈ അവസ്ഥയിൽ പ്രപഞ്ചത്തിലെ നാല് അടിസ്ഥാന ബലങ്ങളും ചേർന്ന് ഒറ്റ ബലമായി നിലകൊള്ളുകയായിരുന്നു.

പ്രപഞ്ചത്തിന് 0.0000000000001 സെക്കന്റ് പ്രായം ആവുന്നതിനു മുൻപ് ബലങ്ങൾ ഓരോരുത്തരായി വേർ പിരിഞ്ഞു നാം ഇന്ന് കാണുന്ന നാല് അടിസ്ഥാന ബലങ്ങൾ രൂപപ്പെട്ടു.(Gravity, Electromagntsm, Weak nuclear, strong nuclear).

ഈ ഓരോ ബലങ്ങളെയും വിശദീകരിക്കാൻ നമുക്ക് ഇന്ന് വെവ്വേറെ സമവാക്യങ്ങൾ ഉണ്ടെന്ന് കഴിഞ്ഞ തവണ നാം പറഞ്ഞു.
പക്ഷെ ഇത് നാലിനെയും ഉൾകൊള്ളുന്ന ഒരൊറ്റ സമവാക്യം ഉണ്ടെങ്കിലോ? കഴിഞ്ഞ  കുറേ പതിറ്റാണ്ടുകളായി അതിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ശാസ്ത്രലോകം.
എന്താണ് അങ്ങനെയൊരു സമവാക്യത്തിന്റെ പ്രസക്തി എന്ന് ഇപ്പോൾ മനസ്സിലായിക്കാണും..
നമുക്ക് ഇന്ന് അജ്ഞമായ സിംഗുലാരിറ്റി എന്ന അവസ്ഥയിൽ ഈ നാല് ബലങ്ങളും ഒന്നായിരുന്നു. സിംഗുലാരിറ്റി യെ കുറിച് അറിയണമെങ്കിൽ ഈ നാല് ബലങ്ങളെയും ഉൾകൊള്ളുന്ന ഒരൊറ്റ സമവാക്യം വേണം..
ഈ സമവാക്യത്തെ മിചിയോ കാകു വിളിച്ചത് God equation(ദൈവിക സമവാക്യം) എന്നാണ്.

സ്റ്റീഫൻ ഹോക്കിങ് തന്റെ ജീവിതകാലം മുഴുവൻ ഈ ഒരു സമവാക്യം തേടിയുള്ള യാത്രയിലായിരുന്നു. അദ്ദേഹം ഒരിക്കൽ പറഞ്ഞത് ഇങ്ങെനെ.
"പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന രഹസ്യം ഈ സമവാക്യം പുറത്തു കൊണ്ട് വരും. അത് മാനവരാശിയുടെ ആത്യന്തിക വിജയമായിരിക്കും.നമുക്ക് ദൈവത്തിന്റെ മനസ്സ് വായിച്ചെടുക്കാൻ അതിലൂടെ സാധിക്കും!"

തന്റെ പിൻഗാമികളിൽ ആരെങ്കിലും ആ സമവാക്യം കണ്ടെത്തുമെന്ന ശുഭ പ്രതീക്ഷയോടെയാണ് Brief history of time എന്ന പുസ്തകം ഹോക്കിങ് അവസാനിപ്പിക്കുന്നത്.

വർഷങ്ങളുടെ പരിശ്രമഫലമായി ഗ്രാവിറ്റി ഒഴിച്ച് മറ്റു മൂന്ന് ബലങ്ങളെയും ചേർത്ത് ഒരൊറ്റ സമവാക്യമാക്കുന്നതിൽ ശാസ്ത്രലോകം ഏറെക്കുറെ വിജയിച്ചിട്ടുണ്ടായിരുന്നു. പക്ഷെ ഗ്രാവിറ്റിയെ എങ്ങെനെ ശ്രമിച്ചിട്ടും മറ്റു മൂന്ന് ബലങ്ങൾക്കൊപ്പം ചേർക്കാൻ പറ്റുന്നില്ല(സത്യത്തിൽ ഹോക്കിങ് ഇതിനു പുറകെ ആയിരുന്നു)

അപ്പോഴാണ് സ്ട്രിങ് തിയറി (string theory) കടന്നു വരുന്നത്.
മിചിയോ കാകു അടക്കമുള്ള പ്രഗത്ഭരാണ് ഇതിനു പിന്നിൽ. നാലു ബലങ്ങളെയും ഒരൊറ്റ സമവാക്യത്തിൽ ഒതുക്കാൻ സ്ട്രിങ് തിയറിക്ക് സാധിക്കും.. നാം മുകളിൽ ഉന്നയിച്ച പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയേക്കാം..എല്ലാരും രോമാഞ്ചം പൂണ്ടു... പക്ഷെ ഒരു പ്രശനമുണ്ട്. നാം ജീവിക്കുന്ന ത്രിമാന ലോകം വെച്ച് സ്ട്രിങ് തിയറി വിശദീകരിക്കാനാവില്ല.
മിനിമം പത്ത് മാനങ്ങൾ എങ്കിലും വേണം.
അപ്പൊത്തന്നെ നിർമല ഹൃദയരായ ഭൗതിക ശാസ്ത്രഞ്ജരെല്ലാം അതിഭൗതികമായ ഒരു കളിക്കും ഞങ്ങളില്ലേ..എന്ന് പറഞ്ഞു സ്ഥലം കാലിയാക്കി.

ഇന്നിപ്പോ സ്ട്രിങ് തിയറി ആളൊഴിഞ്ഞ ക്രിക്കറ്റ് സ്റ്റേഡിയം ആണ്. കുറച്ചു പേർ അവിടവിടെ പരിശീലനം ചെയ്യുന്നതൊഴിച്ചാൽ....

ചില ശാസ്ത്ര 'ബുദ്ധിജീവികളെ' സമ്പന്ധിച്ചിടത്തോളം അതിലെ മെറ്റാഫിസിക്‌സ് കാരണം സ്ട്രിങ് തിയറി യെ കുറിച്ച് സംസാരിക്കുന്നത് തന്നെ എന്തോ വലിയ ശാസ്ത്ര വിരുദ്ധതയാണ്.

പക്ഷെ മിചിയോ കാകു, ബ്രയാൻ ഗ്രീൻ അടക്കമുള്ള ലോക പ്രശസ്ത്ര ശാസ്ത്രജ്ഞർ ഇങ്ങെനെയൊരു സമവാക്യം ഒരിക്കൽ കണ്ടെത്തും എന്ന ശുഭപ്തി വിശ്വാസത്തിലാണ്.

എന്ത്‌ കൊണ്ട് ശാസ്ത്രം മുന്നോട്ട് പോകുന്നില്ല

ശാസ്ത്രം അതിന്റെ  പരിമിതി വെച്ച് പരമാവധി ഉയരങ്ങളിലേക്ക് എത്തി എന്നതാണ് യാധാർഥ്യം.ഇന്നിപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഗവേഷണങ്ങളൊക്കെ നേരത്തെ മനസ്സിലാക്കിയ അടിസ്ഥാന കണ്ടെത്തെലുകളുടെ തുടർച്ച/വിശദീകരണം മാത്രമാണ്. അതാകട്ടെ മനുഷ്യന്റെ ശാരീരിക ഇച്ഛകളെ അമിതമായി തൃപ്തിപ്പെടുത്താനുള്ള ഉപകരണങ്ങൾ/സൗകര്യങ്ങൾ നിർമ്മിക്കാൻ വേണ്ടി മാത്രം.ആസ്വാദനത്തിന്റെയും ആഡംബരത്തിന്റെയും മായാലോകം സൃഷ്ടിക്കുന്നതിനപ്പുറം ശാസ്ത്രം പുതുതായി ഒന്നും ചെയ്യന്നില്ല എന്നതാണ് വസ്തുത.മിചിയോ കാകുവിനെ പോലെ ഒറ്റപ്പെട്ട ചിലർ അവിടവിടെ നിന്ന് ഒച്ചയുണ്ടാക്കുന്നതൊഴിച്ചാൽ.മനുഷ്യന്റെ അമിതവ്യയം പ്രകൃതിയിൽ സൃഷ്‌ടിച്ച കേട്പാടുകൾ തീർക്കാനുള്ള ഗവേഷണങ്ങൾ ഒരു ഭാഗത്ത് നടക്കുണ്ട്-അത് നില നിൽപ്പിന്റെ വിഷയം ആയതോണ്ട് മാത്രം.

സൂക്ഷമമായി പരിശോധിച്ചാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടക്ക് അടിസ്ഥാന ശാസ്ത്രം ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല.
ഇന്നിപ്പോൾ ശാസ്ത്രത്തിന്റെ മുന്നിൽ ബാക്കിയുള്ള ചോദ്യങ്ങൾ പലതിനും ഉത്തരം അതിഭൗതികതയിൽ ആണ് എത്തി ചേരുന്നത് എന്നതാണ് കാരണം.സ്വാഭാവികമായും ഭൗതിക ശാസ്ത്രജ്ഞർ പണി നിർത്തി വീട്ടിൽ പോയി...
ചിലർക്കെങ്കിലും സംശയം തോന്നാം സ്ട്രിങ് തിയറി ക്കു പകരം മികച്ച ഒരു തിയറി അവതരിക്കപ്പെട്ടു ശാസ്ത്രം ഇനിയും മുന്നോട്ട് പൊയ്ക്കൂടേ..?

ഉത്തരം

ഇല്ല എന്ന് തന്നെയാണ്.
കാരണം,ശാസ്ത്രത്തിന്റെ മുന്നിൽ ഇനി ബാക്കിയുള്ള ചോദ്യങ്ങൾ..അത് ശാസ്ത്രത്തിന്റെ പരിധിക്ക് പുറത്താണ്.
അതിന്റെ ഉത്തരങ്ങൾ അറിയാൻ ആഗ്രഹിച്ചവർ അറിയേണ്ട സ്ഥലത്ത് നിന്ന് എന്നേ അറിഞ്ഞു കഴിഞ്ഞു...

(നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജി (NIT, Calicut) കെമിക്കൽ  എഞ്ചിനീയറിംഗിൽ  പഠനം പൂർത്തിയാക്കിയ മുഹമ്മദ്‌ സ്വാലിഹ് താനൂർ
SKSSF ക്യാമ്പസ്‌ വിംഗ് മുൻ സംസ്ഥാന ചെയർമാനാണ്.)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter