സർട്ടിഫിക്കറ്റ് ഇൻ ബേസിക് ഇസ്ലാമിക് സ്റ്റഡീസ് ഖത്തറില്‍ അഡ്മിഷൻ ആരംഭിച്ചു.

16 September, 2019

+ -
image

നിത്യജീവിതത്തിൽ ആവശ്യമായ മതവിഷയങ്ങൾ ആഴത്തിൽ പഠിക്കുന്നതിനായി പാണക്കാട് ഹാദിയ സി.എസ്.ഇക്ക് കീഴിൽ നടന്നുവരുന്ന ഹിമായ സി.ബിസ്. (Himaya Certificate In Basic Islamic Studies) കോഴ്സിന്റെ അഡ്മിഷനു ഇപ്പോള്‍ അപേക്ഷിക്കാം. ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൊതുവിദ്യാഭ്യാസ സംരംഭമായ CPET അംഗീകാരത്തോടെ നടത്തപ്പെടുന്ന സിബിസ് കോഴ്സില്‍ തജ്‌വീദ്, തഫ്സീർ, ഫിഖ്ഹ്, ഹദീസ്, സാമൂഹിക ജീവിതം തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന പഠനങ്ങളാണ് ലക്‌ഷ്യം വെക്കുന്നത്. 

മദ്രസ അഞ്ചാം ക്ലാസ് വിദ്യാഭ്യാസമാണ് അടിസ്ഥാന യോഗ്യത.  എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8 മുതൽ 11 വരെയാണ് ക്ലാസ്സ്നടക്കുന്നത്. കോഴ്സ് കാലാവധി ഒരു വർഷ,മാണ്. (120 മണിക്കൂർ)

താഴെ ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം http://himaya.hadia.in/Login/CreateOnlineAccount

ഖത്തർ സെന്ററിൽ ഓൺലൈൻ അപേക്ഷ സംബന്ധമായ സംശയങ്ങൾക്ക് താഴെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.33476240/ 33356268

RELATED NEWS